ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ഇന്ത്യയിൽനിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യാൻ നേപ്പാൾ

കാഠ്മണ്ഡു: ഉത്സകാലത്തിനു മുന്നോടിയായി നേപ്പാൾ ഇന്ത്യയിൽനിന്ന് 20,000 ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യും.

60,000 ടണ്‍ പഞ്ചസാരയാണ് നേപ്പാൾ വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടതെങ്കിലും 20,000 ടണ്ണിനു മാത്രമാണു കേന്ദ്രധനമന്ത്രാലയം അനുമതി നൽകിയത്.

ഇറക്കുമതിക്ക് 50 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ഇളവ് അനുവദിച്ചതായി ധനമന്ത്രാലയ വക്താവ് ധനിറാം ശർമ പറഞ്ഞു. ഇതോടെ 30 ശതമാനം കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമായി കുറയും.

സാൾട്ട് ട്രേഡിംഗ് കോർപറേഷൻ, ഫുഡ് മാനേജ്മെന്‍റ് ആൻഡ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ഇന്ത്യയിൽനിന്നു പഞ്ചസാര കയറ്റുമതി ചെയ്യുന്നത്.

നേപ്പാളിന്‍റെ ആവശ്യത്തിനുള്ള പഞ്ചസാരയിൽ 70 ശതമാനവും ഇന്ത്യനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനുപുറമേ ആയിരക്കണക്കിനു ടണ്‍ പഞ്ചസാര നികുതിയടയ്ക്കാതെ അനധികൃതമായും കടത്തുന്നുണ്ട്.

ഇന്ത്യയിൽ 40-50 രൂപ വരുന്ന ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് നേപ്പാളിൽ 100-125 രൂപയാണു വില.

X
Top