ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കാര്‍ഷിക ഓഹരികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം നടപടികള്‍ പ്രഖ്യാപിച്ചിരിക്കയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്‍ഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്ന് അവര്‍ അറിയിച്ചു. ഇതോടെ കാര്‍ഷിക സ്റ്റോക്കുകള്‍ കുതിച്ചുയര്‍ന്നു.

കാവേരി സീഡ്സിന്റെ ഓഹരി 4.8 ശതമാനം നേട്ടമാണുണ്ടാക്കിയത്. ഹാരിസണ്‍സ് മലയാളം, പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2 ശതമാനവും ബോംബെ ബര്‍മ 1.3 ശതമാനവും ഉയര്‍ന്നു.

“‘യുവസംരംഭകരുടെ “അഗ്രി-സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അഗ്രികള്‍ച്ചര്‍ ആക്സിലറേറ്റര്‍ ഫണ്ട് രൂപീകരിക്കും. കാര്‍ഷിക വ്യവസായത്തിന് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറാണ് ലക്ഷ്യം,”ധനമന്ത്രി പറയുന്നു.63,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സ്ഥാപിച്ച് സഹകരണ അധിഷ്ഠിത മാതൃക പ്രോത്സാഹിപ്പിക്കാനും പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

ചെറുകിട നാമമാത്ര കര്‍ഷകരായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍. ‘സഹക്കാര്‍ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിന് നീക്കം സഹായിക്കും.
ചോളത്തിന്റെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിക്കാരും ഇന്ത്യയാണെന്ന് ധനമന്ത്രി അറിയിച്ചു.

‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച്, ഹൈദരാബാദ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ശ്രീ അന്ന) അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളും ഗവേഷണവും സാങ്കേതികവിദ്യയും പങ്കിടുന്നു. മികവിന്റെ കേന്ദ്രമായി അതിനെ മാറ്റും. ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചറിനായി 2200 കോടിയും മത്സ്യബന്ധനത്തിന്റെ തുടര്‍പ്രവര്‍ത്തനം സാധ്യമാക്കാന്‍ 6000 കോടിയും മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങളാണ്.

X
Top