അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കോവിഡാനന്തരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടി, ഡെബിറ്റ് കാര്‍ഡ് പേയ്മന്റ് കുറഞ്ഞു

ന്യൂഡല്‍ഹി: കോവിഡാനന്തരം, ഡെബിറ്റ് കാര്‍ഡുകളേക്കാളേറെ ആളുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത് ക്രെഡിറ്റ് കാര്‍ഡുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഡാറ്റകളാണ് ഇക്കാര്യം വെളിപെടുത്തുന്നത്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍, 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 10,49,065 കോടി രൂപയായി ഉയര്‍ന്നു.

2020-21 സാമ്പത്തികവര്‍ഷത്തില്‍ 6,30,414 കോടി രൂപമാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. അതേസമയം 2020-21 ല്‍ 6,61,385 കോടി രൂപയുണ്ടായിരുന്ന ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, നടപ്പ് വര്‍ഷത്തില്‍ 5,61,450 കോടിരൂപയായി കുറയുകയായിരുന്നു.

2020 ഡിസംബറില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് പെയ്മന്റുകള്‍ 95 ശതമാനം ഉയര്‍ന്ന് 1,26,524 65,736 കോടി രൂപയായിട്ടുണ്ട്. 2019 ഡിസംബറില്‍ 65,736 കോടി രൂപയായിരുന്ന സ്ഥാനത്താണിത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗം അതേസമയം സമാന കാലയളവില്‍ 30 ശതമാനം കുറഞ്ഞ് 83,953 കോടി രൂപയായി.

X
Top