ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഖഗോരിജൻ എണ്ണപ്പാടത്തിന്റെ പ്രവർത്തനം പുനരാരംഭിച്ച്‌ ഓയിൽ ഇന്ത്യ ലിമിറ്റഡ്

മുംബൈ: ഏകദേശം 15 വർഷത്തിന് ശേഷം കിഴക്കൻ അസമിലെ ദിബ്രുഗഡിലുള്ള ഖഗോരിജൻ എണ്ണപ്പാടത്തിന്റെ പ്രവർത്തനം ശനിയാഴ്ച പുനരാരംഭിച്ചു. പൊതു മേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ (OIL) ഉടമസ്ഥതയിലുള്ളതാണ് ഖഗോരിജൻ എണ്ണപ്പാടം. ഭരണപരവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ കാരണം 2007 നവംബർ മുതൽ എണ്ണപ്പാടത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

റോഹ്‌മോറിയയിലെ ഖഗോരിജൻ എണ്ണപ്പാടത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ചടങ്ങിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പങ്കെടുത്തു. 1998 നവംബറിൽ ഈ പ്രദേശത്ത് എണ്ണ കണ്ടെത്തിയതിനെ തുടർന്ന് നാല് കിണറുകൾ കുഴിച്ചുകൊണ്ട് 2004 ഡിസംബറിലാണ് എവിടെ എണ്ണ ഉൽപ്പാദനം ആരംഭിച്ചത്. കൂടാതെ ഇത് ബ്രഹ്മപുത്ര നദിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ബ്രഹ്മപുത്ര നദിയിലെ രൂക്ഷമായ മണ്ണൊലിപ്പ് കാരണം, ഖഗോരിജാൻ പ്രദേശത്തെ വിവിധ പ്രാദേശിക സംഘടനകൾ ആ പ്രദേശത്തെ ഓയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നു. പ്രാദേശിക സംഘടനകളുടെ നീണ്ട ഉപരോധത്തിന് ശേഷം, 2007 നവംബറിൽ കമ്പനി അതിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് ഓയിൽ ഇന്ത്യ അതിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.

X
Top