തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

പരസ്യത്തിനായി ചെലവഴിക്കുന്ന തുക നടപ്പ് വര്‍ഷം 15.5% വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പരസ്യത്തിനായി ചെലവഴിക്കുന്ന തുക (അഡെക്സ്)യില്‍ നടപ്പ് വര്‍ഷം 15.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുകയാണ് മാര്‍ക്കറ്റിംഗ് സേവന സ്ഥാപനമായ ഗ്രൂപ്പ് എം. 20,000 കോടി രൂപയുടെ പ്രതിവര്‍ഷ വര്‍ദ്ധനവാണിത്.

പരസ്യത്തിനായി രാജ്യത്തെ കമ്പനികള്‍ ഈ വര്‍ഷം ചെലവഴിക്കുക 1,46,450 കോടിയായിരിക്കുമെന്നാണ് അനുമാനം. നിലവില്‍ മൊത്തം പരസ്യങ്ങളുടെ 56 ശതമാനം ഡിജിറ്റല്‍ രംഗത്താണ്. ഡിജിറ്റല്‍ സെഗ്മന്റ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വളര്‍ച്ച നേടി, ഗ്രൂപ്പ് എം പ്രസിഡന്റ് – ഇന്‍വെസ്റ്റ്മെന്റ്, ട്രേഡിംഗ്, പാര്‍ട്ണര്‍ഷിപ്പ് അശ്വിന്‍ പത്മനാഭന്‍ പറയുന്നു.

മാത്രമല്ല, ഈ രംഗത്ത് എസ്എംഇകളുടെ വളര്‍ച്ച തുടരുകയാണ്. ഈ വര്‍ഷവും പ്രവണത തുടരും. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനവും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കുള്ള മെച്ചപ്പെട്ട ഫണ്ടിംഗും മേഖലയെ ഉയര്‍ത്തും.

കൂടാതെ, ടെലികോം, ബിഎഫ്എസ്ഐ, റീട്ടെയില്‍, ഫിന്‍ടെക്, ഗെയിമിംഗ്, ട്രാവല്‍, ടൂറിസം എന്നീ രംഗങ്ങളില്‍ പരസ്യം വര്‍ദ്ധിക്കും. താങ്ങാനാവുന്ന വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍, 5G സേവനങ്ങളുടെ സമാരംഭം വിപുലീകരണം എന്നിവ ഉത്തേജനങ്ങളാണ്. പരസ്യം ചെയ്യുന്ന കാര്യത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണുള്ളത്.

മികച്ച 10 വിപണികളില്‍ അതിവേഗം വളരുന്ന വിപണി. ടിവി, പ്രിന്റ്, റേഡിയോ രംഗങ്ങളിലെ പരസ്യങ്ങള്‍ ഒറ്റ അക്കത്തില്‍ വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാക്രോ ഇക്കണോമിക് ചാഞ്ചാട്ടം കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ബിസിനസുകളെ ബാധിച്ചു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വെല്ലുവിളികളെ നേരിടുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top