ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ആദിത്യ ബിർള ക്യാപിറ്റലിന്റെ വരുമാനത്തിൽ വർധന

മുംബൈ: പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ആദിത്യ ബിർള ക്യാപിറ്റലിന്റെ 2022 സാമ്പത്തിക വർഷത്തെ മൊത്ത വരുമാനം 15 ശതമാനം വർധിച്ച് 22,000 കോടി രൂപയായി ഉയർന്നു. സമ്പദ്‌വ്യവസ്ഥയിൽ വലിയ പിരിമുറുക്കങ്ങൾ ഉണ്ടായിരിന്നിട്ടും ഈ നേട്ടം കൈവരിക്കാൻ തങ്ങൾക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി കമ്പനി അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു.

2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നികുതിയാനന്തര ലാഭം (ന്യൂനപക്ഷ പലിശയ്ക്ക് ശേഷം) 51 ശതമാനം വർധിച്ച് 1,706 കോടി രൂപയായി. സമാനമായി ഈ കാലയളവിലെ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വായ്പാ ബുക്ക് (NBFC, ഹൗസിംഗ് ഫിനാൻസ്) 11 ശതമാനം ഉയർന്ന് 67,185 കോടി രൂപയായി. ഇതിൽ റീട്ടെയിൽ, എസ്എംഇ, എച്ച്എൻഐ വിഭാഗങ്ങൾ മൊത്തം വായ്പാ ബുക്കിന്റെ 68 ശതമാനം സംഭാവന ചെയ്തു.

അതേപോലെ കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് ബിസിനസിന്റെ ഏകീകൃത വരുമാനം 30 ശതമാനം വർധിച്ച് 5,590 കോടിയായപ്പോൾ നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 42 ശതമാനം വർധിച്ച് 429 കോടി രൂപയായി. കൂടാതെ പ്രസ്തുത പാദത്തിൽ കമ്പനിയുടെ ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് ബിസിനസുകളുടെ മൊത്തം പ്രീമിയം 53 ശതമാനം വർധിച്ച് 3,250 കോടി രൂപയായി.

X
Top