ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ആദിത്യ ബിർള എഎംസിയുടെ ലാഭത്തിൽ 34 ശതമാനം ഇടിവ്

മുംബൈ: ആദിത്യ ബിർള സൺ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) ജൂൺ പാദത്തിൽ 34 ശതമാനം ഇടിഞ്ഞ് 102.8 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 158.5 കോടി രൂപയായിരുന്നു. അതേപോലെ, അവലോകന പാദത്തിൽ ആദിത്യ ബിർള എഎംസിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2021 ജൂൺ പാദത്തിലെ 303.2 കോടിയിൽ നിന്ന് 6 ശതമാനം ഇടിഞ്ഞ് 304.5 കോടി രൂപയായി.

ഒന്നാം പാദത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 172.8 കോടിയിൽ നിന്ന് 1 ശതമാനം ഇടിഞ്ഞ് 171.6 കോടിയായി കുറഞ്ഞു. അതേസമയം ഫണ്ട് ഹൗസിന്റെ ഇക്വിറ്റി ആസ്തി മുൻവർഷത്തേക്കാൾ 14 ശതമാനം വർധിച്ച് 1.17 ലക്ഷം കോടിയായി ഉയർന്നു. 1994-ൽ സ്ഥാപിതമായ ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് (AMC) ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ്. കമ്പനി മ്യൂച്വൽ ഫണ്ട്, ഇക്വിറ്റി, സ്ഥിര വരുമാന ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

X
Top