തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

മെറിലിൽ എഡിഐഎ 200 മില്യൺ യു എസ് ഡോളർ നിക്ഷേപിക്കും

ബുദാബി ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റിയുടെ (എഡിഐഎ) പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനം, ഇന്ത്യയിലെ മുൻനിര മെഡിക്കൽ ഉപകരണ കമ്പനികളിലൊന്നായ മൈക്രോ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ (മെറിൽ) ഏകദേശം 3% ഓഹരികൾക്കായി 200 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള ധാരണയിലെത്തി.

ഈ നിക്ഷേപം മെറിലിൻ്റെ സംരംഭക മൂല്യം 6.6 ബില്യൺ യുഎസ് ഡോളറായി കണക്കാക്കുന്നു. ഈ നിക്ഷേപത്തിനുശേഷം, മെറിലിന് ആഗോളതലത്തിൽ അംഗീകാരമുള്ള രണ്ട് നിക്ഷേപകരായ എഡിഐഎ, വാർബർഗ് പിൻകസ്‌ എന്നിവയുടെ പിന്തുണ ലഭിക്കും.

ബിലാഖിയ ഗ്രൂപ്പിന് കീഴിലുള്ള മെറിൽ മെഡിക്കൽ ടെക്നോളജിയിൽ (മെഡ്ടെക്) ആഗോളതലത്തിൽ നൂതന കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.

കാർഡിയോവാസ്കുലാർ, സ്ട്രക്ചറൽ ഹാർട്ട്, ഓർത്തോപീഡിക്സ്, എൻഡോ-സർജറി, ഇൻ-വിട്രോ ഡയഗ്നോസ്റ്റിക്സ്, സർജിക്കൽ റോബോട്ടിക്സ് എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിലായി ക്ലിനിക്കലി അഡ്വാൻസ്ഡ് സൊല്യൂഷനുകളിൽ ശ്രദ്ധേയ സാന്നിധ്യമാണ് മെറിൽ.

ഇന്ത്യയിലെ വാപി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറിലിന് 100 ഏക്കർ വിസ്തൃതിയുള്ള സുസ്ഥിര മെഡ്‌ടെക് കാമ്പസിൽ അത്യാധുനികവും ആഗോളതലത്തിൽ സാക്ഷ്യപ്പെടുത്തിയതുമായ നിർമ്മാണ, ഗവേഷണ വികസന സൗകര്യങ്ങളുണ്ട്.

എഡിഐഎയുടെ ഈ നിക്ഷേപം മെറിലിൻ്റെ ദീർഘകാല വീക്ഷണങ്ങളിലും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി മെറിൽ സ്ട്രാറ്റജി സീനിയർ വൈസ് പ്രസിഡൻറ് സഞ്ജീവ് ഭട്ട് പറഞ്ഞു.

നൂതന ആരോഗ്യപരിരക്ഷ പരിഹാരങ്ങളിലൂടെ മനുഷ്യജീവിതത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമ്പോൾ വളർച്ചയെ ത്വരിതപ്പെടുത്താനും ലോകോത്തര പ്രതിഭകളെ ആകർഷിക്കാനും തങ്ങളുടെ ഗവേഷണ-വികസന, ക്ലിനിക്കൽ ഗവേഷണ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താനും ഈ നിക്ഷേപം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top