ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാൻ വൻ തയ്യാറെടുപ്പുകളുമായി അദാനി ഗ്രൂപ്പ്

മേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അദാനി ഗ്രൂപ്പിനെ അടിമുടി ഉലച്ചിരുന്നു. കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞതോടെ, നിക്ഷേപകരുടെ വിശ്വാസത്തിനെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാൻ അദാനി ഗ്രൂപ്പ് വൻ തയ്യാറെടുപ്പുകൾ നടത്തുന്നതായാണ് റിപ്പോർട്ട്.

വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്താൻ അദാനി ഗ്രൂപ്പ് ഒരു പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിക്ക് മാത്രമല്ല പ്രതിച്ഛായക്കും ഹിൻഡൻബർഗ് റിപ്പോർട്ട് ഇളക്കമുണ്ടാക്കി എന്ന വിലയിരുത്തലിന് പിന്നാലെയാണ് പുതിയ നടപടികളുമായി ഗ്രൂപ്പ് മുന്നോട്ട് വരുന്നത്.

സിംഗപ്പൂരിൽ റോഡ്ഷോ

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ഫെബ്രുവരി 27ന് സിംഗപ്പൂരിൽ നടക്കുന്ന റോഡ്‌ഷോയിൽ അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷ് പങ്കെടുക്കുമെന്നാണ് സൂചന. റോഡ്‌ഷോയ്ക്ക് ശേഷം, ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ഹോങ്കോങ്ങിൽ ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്‌ചകൾ നടക്കും.

ബാർക്ലേയ്‌സ്, ബിഎൻപി പാരിബാസ്, ഡിബിഎസ് ബാങ്ക്, ഡച്ച് ബാങ്ക്, എമിറേറ്റ്‌സ് എൻബിഡി ക്യാപിറ്റൽ, ഐഎൻജി, ഐഎംഐ-ഇന്റീസ സാൻപോളോ, എംയുഎഫ്‌ജി മിസുഹോ, എസ്എംബിസി നിക്കോ, സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയെ അടുത്ത ആഴ്ചത്തെ പരിപാടികളിലേക്ക് അദാനി ഗ്രൂപ്പ് ക്ഷണിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹിൻഡൻബർഗിന്റെ ആരോപണം

അമേരിക്കയിലെ ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്, ഷെൽ സ്ഥാപനങ്ങൾ വഴി അദാനി ഗ്രൂപ്പ് സ്‌റ്റോക്ക് കൃത്രിമത്വവും വഞ്ചനയും നടത്തിയെന്നാണ് ആരോപിച്ചത്. ജനുവരി 24ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനിയുടെ ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടാക്കിയത്. ഇതുമൂലം ചില കമ്പനികളുടെ വിപണി മൂലധനം 70 ശതമാനത്തോളം താഴേക്ക് പോയിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളിക്കൊണ്ട് അദാനി ഗ്രൂപ്പ് നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഏഴ് ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഏകദേശം 140 ബില്യൺ ഡോളറിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.

നിക്ഷേപകരുടെ വിശ്വാസം നേടാനുള്ള പദ്ധതികൾ

വിശ്വാസം തിരിച്ചുപിടിക്കാൻ അദാനി ഗ്രൂപ്പിന്റയെ ആദ്യത്തെ ശ്രമമല്ല ഇപ്പോൾ നടക്കുന്നത്. കമ്പനിക്ക് ശക്തമായ പണമൊഴുക്കുണ്ടെന്നും, തങ്ങളുടെ ബിസിനസ് പ്ലാൻ പൂർണമായും ഫണ്ട് ചെയ്‌തതാണെന്നും അദാനി ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നു.

നിക്ഷേപകരുടെ ആശങ്കകൾ അകറ്റാനുള്ള ശ്രമത്തിൽ, ഈ മാസം ആദ്യം തന്നെ അദാനി ബോണ്ട് ഹോൾഡർമാരുമായി ചർച്ച നടത്തിയിരുന്നു.

ഇതിന്റെ അടുത്ത ഘട്ടമായാണ് കൂടുതൽ പദ്ധതികൾ കമ്പനി ആസൂത്രണം ചെയ്യുന്നത്.

X
Top