ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പുതിയ അനുബന്ധ കമ്പനി രൂപീകരിച്ച് അദാനി ട്രാൻസ്മിഷൻ

മുംബൈ: അദാനി ട്രാൻസ്മിഷൻ മഹാൻ (എടിഎംഎൽ) എന്ന പേരിൽ ഒരു അനുബന്ധ സ്ഥാപനം രൂപീകരിച്ചതായി അറിയിച്ച് അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്. 2022 സെപ്റ്റംബർ 5-നാണ് എടിഎംഎൽ രൂപീകരിക്കപ്പെട്ടത്.

കമ്പനിയുടെ അനുബന്ധ സ്ഥാപനമായ അദാനി ട്രാൻസ്മിഷൻ മഹാൻ പ്രക്ഷേപണം, വിതരണം, വൈദ്യുതി വിതരണം, അതുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യ സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കും. ഒരു ലക്ഷം രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനത്തോടെയാണ് എടിഎംഎൽ രൂപീകരിച്ചത്.

അദാനി ട്രാൻസ്മിഷൻ മഹാൻ യഥാസമയം തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എടിഎൽ അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബിസിനസ് വിഭാഗമാണ് അദാനി ട്രാൻസ്മിഷൻ (എടിഎൽ). ഇത് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ട്രാൻസ്മിഷൻ കമ്പനിയാണ്.

അതേസമയം കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 61.1 ശതമാനം ഇടിഞ്ഞ് 168.46 കോടി രൂപയായി കുറഞ്ഞിരുന്നു. ബുധനാഴ്ച ബിഎസ്ഇയിൽ അദാനി ട്രാൻസ്മിഷന്റെ ഓഹരികൾ 0.86 ശതമാനം ഇടിഞ്ഞ് 3,928.10 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top