
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടയില്‍ മികച്ച മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് അദാനി ട്രാന്‍സ്മിഷന്‍. അറ്റാദായം 73 ശതമാനം ഉയര്‍ത്തി 478 കോടി രൂപയായപ്പോള്‍ വരുമാനം 16 ശതമാനം വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. 3037 കോടി രൂപയാണ് അറ്റ വരുമാനം.
ഇബിറ്റ 28.9 ശതമാനം വളര്‍ന്ന് 1708 കോടി രൂപയും ഇപിഎസ് 130.2 ശതമാനം ഉയര്‍ന്ന് 4.26 രൂപയുമായി. വാണിജ്യാവശ്യങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുതി അനിവാര്യമായതോടെ മൂന്നാം പാദത്തില്‍ ഊര്‍ജ്ജ ആവശ്യം (യൂണിറ്റ് വിറ്റഴിച്ചത്) 4% വര്‍ദ്ധിച്ചു.2,169 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി വരുമാന റിപ്പോര്‍ട്ട് പറയുന്നു.
74.87% ഇ-പേയ്മെന്റുകളുടെ വര്‍ദ്ധനവും രേഖപ്പെടുത്തി. ജനുവരി 25 ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനി ഓഹരി 54.2 ശതമാനം താഴ്ച വരിച്ചിരുന്നു. നിലവില്‍ 1261.4 രൂപയിലാണ് സ്റ്റോക്കുള്ളത്. 52 ആഴ്ച താഴ്ചയില്‍ നിന്നും 10 ശതമാനം മാത്രം മുകളില്‍.