അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അറ്റാദായം 8 ശതമാനം ഉയര്‍ത്തി അദാനി ടോട്ടല്‍ ഗ്യാസ്

അഹമ്മദാബാദ്: അദാനി ടോട്ടല്‍ ഗ്യാസ് (എടിജിഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 150 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8 ശതമാനം അധികം.

വില്‍പന അളവ് 8 ശതമാനം ഉയര്‍ന്ന് 198 എംഎംഎസ്സിഎം ആയപ്പോള്‍ വരുമാനം 2 ശതമാനം ഉയര്‍ന്ന് 1135 കോടി രൂപ. വില്‍പന അളവ് ഉയര്‍ന്നെങ്കിലും ആഭ്യന്തര വില താഴ്ന്നു.

“പാദത്തിന്റെ തുടക്കത്തില്‍, സിജിഡി (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍) വ്യവസായത്തിന് സര്‍ക്കാരില്‍ നിന്ന് പ്രധാന പിന്തുണ ലഭിച്ചു. ഇത് പിഎന്‍ജിയുടെയും സിഎന്‍ജിയുടെയും വില കുറയ്ക്കാന്‍ എടിജിഎല്ലിനെ സഹായിച്ചു. അന്തിമ ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ ഇന്ധനം ഇതോടെ  താങ്ങാനാവുന്നതായി”‘ കമ്പനി സിഇഒ സുരേഷ് പി മംഗലാനി പറയുന്നു.

X
Top