അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നാലാംപാദ അറ്റാദായം 98 കോടി രൂപയാക്കി ഉയര്‍ത്തി അദാനി ടോട്ടല്‍ ഗ്യാസ്

ന്യൂഡല്‍ഹി: നാലാംപാദ ഏകീകൃത അറ്റാദായം 98 കോടി രൂപയാക്കിയിരിക്കയാണ് അദാനി ടോട്ടല്‍ ഗ്യാസ്. കഴിഞ്ഞവര്‍ഷം ഇതേപാദത്തേയ്ക്കാള്‍ 21 ശതമാനം അധികം. 81 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം.

വരുമാനം 1114.8 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.2 ശതമാനം വര്‍ധന. എബിറ്റ 49 ശതമാനം വര്‍ധിച്ച് 195.2 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 13 ശതമാനം ഉയര്‍ന്ന് 17.5 ശതമാനം.

സിഎന്‍ജി അളവ് 28 ശതമാനം വര്‍ദ്ധിച്ചതായും കമ്പനി പത്രക്കുറിപ്പില്‍ അറിയിക്കുന്നു സ്റ്റേഷനുകളുടെ നെറ്റ് വര്‍ക്ക് വിപുലീകരമത്തിന്റെ ഭാഗമായാണ് ഇത്. കമ്പനിയുടെ സിഎന്‍ജി സ്റ്റേഷനുകള്‍ 460 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം വില വര്‍ദ്ധനവ് കാരണം പിഎന്‍ജി അളവ് 13 ശതമാനം കുറഞ്ഞു.

X
Top