രാജ്യത്ത് ആട്ട വില കുറയുന്നുഇന്ത്യ ഹരിത ഹൈഡ്രജന്‍ കയറ്റുമതി രംഗത്തേക്ക്വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യ

യുഎസിലെ കൈക്കൂലിക്കേസിൽ അന്വേഷണ റിപ്പോർട്ടുമായി അദാനി

വൈദ്യുതി വിതരണ കരാറുകൾ ലഭിക്കാൻ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന യുഎസ് നികുതി വകുപ്പിന്റെയും ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെയും (എസ്ഇസി) ആരോപണം ശരിയല്ലെന്ന് സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അദാനി ഗ്രീൻ എനർജി.

കഴിഞ്ഞ നവംബറിലാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, എകിസ്ക്യുട്ടീവ് ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ സാഗർ അദാനി, അദാനി ഗ്രീൻ മാനേജിങ് ഡയറക്ടർ വിനീത് എസ്. ജെയിൻ എന്നിവർക്കെതിരെ യുഎസ് കൈക്കൂലിക്കുറ്റം ചുമത്തിയത്.
ആരോപണം തുടക്കത്തിലേ തന്നെ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു.

കൂടാതെ, ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനായി കഴിഞ്ഞ ജനുവരിയിൽ കമ്പനി സ്വതന്ത്ര നിയമസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ്, അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ ക്രമക്കേടുകളോ ചട്ടവിരുദ്ധ നീക്കങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതെന്ന് കമ്പനി വ്യക്തമാക്കി.

പൂർണമായും നികുതി വിധേയമായാണ് കമ്പനിയുടെ പ്രവർത്തനമെന്നും അദാനി ഗ്രീൻ വ്യക്തമാക്കിയിട്ടുണ്ട്. വിനീത് ജെയിനിന് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് പുനർനിയമനവും അദാനി ഗ്രീൻ നൽകി. 5 വർഷത്തേക്കാണിത്.

അദാനി ഗ്രീൻ എനർജി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ‌ 25.54 ശതമാനം വർധനയോടെ 383 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. ഒരുവർഷം മുമ്പത്തെ സമാനപാദ ലാഭം 310 കോടി രൂപയായിരുന്നു.

മൊത്തം വരുമാനം 2,841 കോടി രൂപയിൽ നിന്നുയർന്ന് 3,278 കോടി രൂപയായി. കഴിഞ്ഞവർഷത്തെ ആകെ സംയോജിത ലാഭം 1,260 കോടി രൂപയിൽ നിന്ന് മെച്ചപ്പെട്ട് 2,001 കോടി രൂപയിലെത്തി. സംയോജിത മൊത്ത വരുമാനം 10,521 കോടി രൂപയിൽ നിന്ന് 12,422 കോടി രൂപയുമായി.

X
Top