സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഗൗതം അദാനിയെ ശതകോടീശ്വര പട്ടികയില്‍ മൂന്നാമനാക്കിയ ഓഹരികള്‍

മുംബൈ: ഗൗതം അദാനിയെ ലോകത്തിലെ 3 ശതകോടീശ്വരന്മാരില്‍ ഒരാളാക്കിയ ഓഹരികളാണ് അദാനി പവര്‍, അദാനി വില്‍മര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ് എന്നിവ. 2022 ലെ മള്‍ട്ടിബാഗറുകളായ ഈ ഓഹരികളുടെ പിന്‍ബലത്തിലായിരുന്നു ലോക കോടീശ്വര പട്ടത്തിലേയ്ക്കുള്ള അദാനിയുടെ ജൈത്രയാത്ര.

300 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന ഉയര്‍ച്ച കൈവരിച്ച അദാനി പവറാണ് ലിസ്റ്റില്‍ ഒന്നാമത്. നേട്ടത്തിന്റെ കാര്യത്തില്‍ അദാനി വില്‍മറാണ് തൊട്ടുപിന്നില്‍. അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ് എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.

മൊത്തം ഏഴ് അദാനി ഗ്രൂപ്പ് ഓഹരികളാണ് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മേല്‍ പറഞ്ഞ അഞ്ചെണ്ണത്തിന് പുറമെയുള്ള അദാനി ഗ്രീന്‍ ഇതിനോടകം 74 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. നിഫ്റ്റി ഈ കാലയളവില്‍ വെറും 1.2 ശതമാനം മാത്രമാണ് ഉയര്‍ന്നത് എന്നത് ഓര്‍ക്കുക.

ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം 3 കമ്പനികള്‍ക്ക് – അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ്‌ എന്നിവയ്ക്ക് -ഓരോ അനലിസ്റ്റ് ശുപാര്‍ശയുള്ളപ്പോള്‍ അദാനി പവറിന് അനലിസ്റ്റുകളുടെ കവറേജ് ഇല്ല.

അതേസമയം 22 ബ്രോക്കറേജുകളുടെ ഉയര്‍ന്ന കവറേജ് അദാനി പോര്‍ട്ട്‌സിന് ലഭ്യമായിരിക്കുന്നു.

X
Top