8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കെനിയയിൽ നിന്ന് മൂന്ന് വൈദ്യുതി ലൈനുകൾക്കുള്ള കരാർ സ്വന്തമാക്കി അദാനി ഗ്രൂപ്പ്

ആഫ്രിക്ക: കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാർ സ്വന്തമാക്കി ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്.

പദ്ധതിയുടെ ചെലവ്,​ നിർമാണം,​ പ്രവർത്തന നിയന്ത്രണം എന്നിവയ്ക്കുള്ള കരാറാണ് അദാനി ഗ്രൂപ്പിലെ അദാനി എന‌ർജി സൊല്യൂഷൻസിന് നൽകിയതെന്ന് കെനിയൻ ഊർജ സെക്രട്ടറി ഒപിയോ വാൻഡയി പറഞ്ഞു.

30 വർഷമാണ് കരാർ കാലാവധി. സമീപകാലത്ത് കെനിയ നേരിടുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാൻ അദാനി ഒരുക്കുന്ന അടിസ്ഥാന സൗകര്യത്തിലൂടെ കഴിയുമെന്നാണ് കെനിയൻ സർക്കാരിന്റെ പ്രതീക്ഷ.

കെനിയയിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും വാൻഡയി പറഞ്ഞു.

നേരത്തേ കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനലിന്റെ നിർമ്മാണവും 30 വർഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നൽകാനുള്ള കെനിയൻ സർക്കാരിന്റെ നീക്കം വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

X
Top