ഡോളറൊന്നിന് 87 രൂപ നിരക്കില്‍ രൂപ, നാല് മാസത്തെ താഴ്ന്ന നിലഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപ

ഓഹരി വിഭജനത്തിനൊരുങ്ങി അദാനി പവര്‍, ഓഹരിയില്‍ മുന്നേറ്റം

മുംബൈ: ഓഗസ്റ്റ് 1 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനം പരിഗണിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി പവര്‍ ഓഹരി നേട്ടമുണ്ടാക്കി. 4 ശതമാനം ഉയര്‍ന്ന് 589.90 രൂപയിലാണ് സ്റ്റോക്കുള്ളത്.

ഓഗസ്റ്റ് 1 നാണ് കമ്പനി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത്. 2025 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍ കമ്പനി 2599 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിവാണ്.

അതേസമയം വരുമാനം 6.45 ശതമാനം ഉയര്‍ന്ന് 14145 കോടി രൂപയായി. സാമ്പത്തികവര്‍ഷത്തെ മൊത്തം അറ്റാദായം 12750 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം ഇടിവ്. വരുമാനം 10 ശതമാനം ഉയര്‍ന്ന് 54503 കോടി രൂപ.

കമ്പനി ഓഹരി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 17.43 ശതമാനം ഇടിഞ്ഞു. പക്ഷെ 5 വര്‍ഷത്തെ നേട്ടം 1562..15 ശതമാനമാണ്. ലിസ്റ്റ് ചെയ്ത് ഇതുവരെയുള്ള ഉയര്‍ച്ച 470.01 ശതമാനം.

മൂന്ന് അനലിസ്റ്റുകള്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.

X
Top