ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

5000 കോടി രൂപ കടം തിരിച്ചടവിന് അദാനി പോര്‍ട്ട്‌സ്

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തോടെ 5,000 കോടി രൂപ കടം തിരിച്ചടക്കാനാണ് അദാനി പോര്‍ട്സ് പദ്ധതിയിടുന്നത്, കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കരണ്‍ അദാനി പ്രസ്താവനയില്‍ അറിയിച്ചു.

” 5,000 കോടി രൂപയുടെ മുന്‍കൂര്‍ പേയ്മെന്റ് പരിഗണിക്കുന്നു. ഇത് ഞങ്ങളുടെ അറ്റ കടം-ഇബിറ്റ അനുപാതം ഗണ്യമായി മെച്ചപ്പെടുത്തും,” കരണ്‍ അദാനി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

യുഎസ് ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് 20,000 കോടി രൂപയുടെ ഫോളോ ഓണ്‍ ഓഹരി വില്‍പ്പന റദ്ദാക്കാന്‍ അദാനി ഗ്രൂപ്പ് നിര്‍ബന്ധിതരായിരുന്നു. ഓഹരികള്‍ കനത്ത തകര്‍ച്ച നേരിടുകയും ചെയ്തു.

കടം കുറയ്ക്കുന്നതിന് പുറമെ, 2023-24ല്‍ മൂലധന ചെലവായി 4,000-4,500 കോടി രൂപ നിക്ഷേപിക്കാനും പദ്ധതിയുണ്ട്. മുദ്ര തുറമുഖത്തിന്റെ വിപുലീകരണത്തിനാണ് തുക ചെലവഴിക്കുക. 2024 സാമ്പത്തിക വര്‍ഷത്തില്‍ 14,500-15000 കോടി ഇബിറ്റയാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു.

2023 സാമ്പത്തികവര്‍ഷത്തില്‍ ഇബിറ്റ് 12,200-12600 കോടിയാകുമെന്ന് കരുതുന്നു.

X
Top