റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

മികച്ച ഒന്നാംപാദ ഫലത്തിന്റെ മികവില്‍ അദാനി പോര്‍ട്ട്‌സ് ഓഹരി, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: അദാനി പോര്‍ട്ട്‌സ് ഓഹരി ബുധനാഴ്ച 0.66 ശതമാനം ഉയര്‍ന്ന് 1367.10 രൂപയില്‍ ക്ലോസ് ചെയ്തു. ഒരു ഘട്ടത്തില്‍ ഓഹരി 2 ശതമാനം ഉയര്‍ന്നിരുന്നു. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

സിഎല്‍എസ്എ 1764 രൂപ ലക്ഷ്യവിലയില്‍ ഓഹരിയ്ക്ക് ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നല്‍കുമ്പോള്‍ ജെഫറീസ് 1815 രൂപ ലക്ഷ്യവിലയിലും  മോതിലാല്‍ ഓസ്വാള്‍ 1700 രൂപ ലക്ഷ്യവിലയിലും ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.

നേരത്തെ, അദാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍ (എപിഎസ്ഇസെഡ്) 3315 കോടി രൂപ ഒന്നാംപാദ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.  ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണ്.

കാര്‍ഗോ അളവിലുള്ള വര്‍ദ്ധനവാണ് അറ്റാദായമുയര്‍ത്തിയത്. വരുമാനം 31 ശതമാനമുയര്‍ന്ന് 9126 കോടി രൂപയായി. ബ്രോക്കറേജുകളുടെ അനുമാന പ്രകാരം വരുമാനവും അറ്റാദായവും യഥാക്രമം 8768 കോടി രൂപയും 2985 കോടി രൂപയുമായിരുന്നു.

കൂടാതെ ഗൗതം അദാനി ഇനിമുതല്‍ കമ്പനിയുടെ നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാനായിരിക്കുമെന്നും കമ്പനി അറിയിച്ചു.

നിലവില്‍ അദ്ദേഹം എക്സിക്യുട്ടീവ് ചെയര്‍മാനാണ്. ഇതോടെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ കമ്പനിയുടെ പ്രധാന മാനേജീരിയല്‍ ഉദ്യോഗസ്ഥന്‍ എന്ന പദവിയില്‍ നിന്ന് പിന്മാറുകയാണ്.

X
Top