എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ആഗോള തുറമുഖ കമ്പനികളുടെ പട്ടികയിൽ അദാനി പോർട്ട്സ്

കൊച്ചി: കപ്പല്‍ ഗതാഗത, അനുബന്ധ അടിസ്ഥാന സൗകര്യ വികസന കമ്പനികളുടെ ആഗോള പട്ടികയിലെ മുൻനിരയില്‍ അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഇടംപിടിച്ചു.

എസ് ആൻഡ് പി ഗ്ളോബല്‍ കോർപ്പറേറ്റ് സസ്റ്റയിനബിലിറ്റി അസസ്‌മെന്റ് തയ്യാറാക്കിയ പ്രമുഖ തുറമുഖങ്ങളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയും അദാനി പോർട്ട്‌സാണ്.

സാമൂഹിക ഇടപെടല്‍, ഭരണ നിർവഹണം, സാമ്പത്തിക മുന്നേറ്റം, സുതാര്യത തുടങ്ങിയവ കണക്കിലെടുത്താണ് അദാനി പോർട്ട്സിനെ തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയായ അദാനി പോർട്ട്സിന്റെ കീഴില്‍ തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര ടെർമിനല്‍ ഉള്‍പ്പെടെ 13 തുറമുഖങ്ങളാണ് പ്രവർത്തിക്കുന്നത്.

X
Top