സാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കികൊച്ചി മെട്രോ മാതൃകയാക്കാൻ എട്ട് സംസ്ഥാനങ്ങൾ; കേരളത്തിലേക്ക് പഠനസംഘത്തെ അയച്ച് വിദേശരാജ്യങ്ങൾസ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ; വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ്

പശ്ചിമ ബംഗാളിൽ തുറമുഖം വികസിപ്പിക്കാൻ അദാനി പോർട്ട്‌സ്

ബംഗാൾ: പശ്ചിമ ബംഗാളിലെ താജ്പൂരിൽ ആഴക്കടൽ തുറമുഖം വികസിപ്പിക്കുന്നതിന് കൊൽക്കത്തയിലെ പശ്ചിമ ബംഗാൾ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് ലെറ്റർ ഓഫ് അവാർഡ് (LoA) ലഭിച്ചതായി അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ അറിയിച്ചു.

രൂപകല്പന, നിർമാണം, ധനസഹായം, പ്രവർത്തനം, കൈമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഈ പദ്ധതി വികസിപ്പിക്കുകയെന്ന് കമ്പനി അറിയിച്ചു. പോർട്ട് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം, പ്രവർത്തനങ്ങൾ, പരിപാലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ.

കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 16.86 ശതമാനം ഇടിഞ്ഞ് 1,091.56 കോടി രൂപയായി കുറഞ്ഞിരുന്നു. കമ്പനിയുടെ ഓഹരി നിലവിൽ 0.91 ശതമാനം ഉയർന്ന് 810.85 രൂപയിലെത്തി.

X
Top