ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

അദാനി ഗ്രൂപ്പിന്റെ പിവിസി പ്ലാന്റ് ഗുജറാത്തിൽ

ദില്ലി: ഗുജറാത്തിലെ മുന്ദ്രയിൽ പിവിസി പ്ലാന്റ് നിർമ്മിക്കാൻ ഗൗതം അദാനി. പ്രതിവർഷം 1 ദശലക്ഷം ടൺ ശേഷിയുള്ള പ്ലാൻ്റായിരിക്കും അദാനി ഗ്രൂപ്പ് നിർമ്മിക്കുക.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രധാന പങ്കാളിയായ പെട്രോകെമിക്കൽസ് മേഖലയിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ ചുവടുവെയ്പ്പാണിത്. ഇതോടെ റിലയൻസും അദാനി ഗ്രൂപ്പും നേർക്ക് നേർ ഏറ്റുമുട്ടും.

പൈപ്പുകൾ, ഫിറ്റിംഗുകൾ, ജനൽ, വാതിൽ ഫ്രെയിമുകൾ, കേബിൾ ഇൻസുലേഷൻ, വിനൈൽ ഫ്ലോറിംഗ്, വാൾ കവറുകൾ, ക്രെഡിറ്റ് കാർഡുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു സിന്തറ്റിക് പ്ലാസ്റ്റിക് പോളിമറാണ് പിവിസി അഥവാ പോളി വിനൈൽ ക്ലോറൈഡ്.

ഇന്ത്യയിൽ ഏകദേശം 4 ദശലക്ഷം ടൺ പിവിസി ആണ് പ്രതിവർഷം ഉപയോഗിക്കുന്നത്. അതേസമയം, ഇന്ത്യയിൽ പിവിസിയുടെ ആഭ്യന്തര ഉൽപാദന ശേഷി ഏകദേശം 1.59 ദശലക്ഷം ടൺ ആണ്, ഇതിൽ പകുതിയും റിലയൻസിന്റെതാണ്.

കൃഷി ആവശ്യങ്ങൾക്കായി ജലവിതരണവും നടത്താനും പിവിസി ഉപയോഗിക്കുന്നതിനാൽ ഡിമാൻഡ് 8-10 ശതമാനം ഇനിയും ഉയർന്നേക്കും.

2028 ഓടെയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് മുന്ദ്രയിൽ ഒരു പെട്രോകെമിക്കൽ പ്ലാൻ്റ് സ്ഥാപിക്കുക. പിവിസി, ക്ലോർ-ആൽക്കലി, കാൽസ്യം കാർബൈഡ്, അസറ്റിലീൻ യൂണിറ്റുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള സൗകര്യവും പിവിസി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചതായാണ് സൂചന.

അതേസമയം, ഗുജറാത്തിലെ ഹസിറ, ദഹേജ്, വഡോദര എന്നിവിടങ്ങളിൽ റിലയൻസിന് പിവിസി പ്ലാന്റുകളുണ്ട്. 2027 ആകുമ്പോഴേക്കും ശേഷി ഇരട്ടിയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്.

X
Top