അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സംയുക്ത സംരംഭത്തിലെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ അദാനി ഗ്രൂപ്പ്

മുംബൈ: വില്‍മര്‍ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് ആരംഭിച്ച എ.ഡബ്ല്യു.എല്‍ ബിസിനസ് ലിമിറ്റഡിലെ 20 ശതമാനം കൂടി ഓഹരികള്‍ വിറ്റൊഴിയാന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്.

വില്‍മര്‍ ഇന്റര്‍നാഷണലിന്റെ സബ്‌സിഡിയറി കമ്പനിയായ ലെന്‍സ് പിടിഇ ലിമിറ്റഡ് ഓഹരിയൊന്നിന് 275 രൂപയ്ക്ക് വാങ്ങുന്നത്. ഇടപാടിന്റെ മൂല്യം 7,150 കോടി രൂപയ്ക്കടുത്ത് വരും.

ഇടപാട് പൂര്‍ത്തിയാകുന്നതോടെ എഡബ്ല്യുഎല്ലില്‍ ഏറ്റവും വലിയ ഓഹരിയുടമയായി വില്‍മര്‍ മാറും. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ സബ്‌സിഡിയറി കമ്പനിയായ അദാനി കമ്മോഡിറ്റീസിനാണ് എ.ഡബ്ല്യു.എല്ലിലെ 30.42 ശതമാനം ഓഹരി പങ്കാളിത്തം. എഫ്.എം.സി.ജി മേഖലയിലെ സംയുക്ത സംരംഭത്തില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുന്നതിന്റെ ഭാഗമായിട്ടാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി വിറ്റഴിക്കല്‍.

സംയുക്ത സംരംഭത്തില്‍ അദാനി ഗ്രൂപ്പിനും വില്‍മറിനും 44 ശതമാനം വീതമായിരുന്നു ഓഹരി പങ്കാളിത്തം. ജനുവരിയില്‍ കമ്പനിയിലെ 13.5 ശതമാനം ഓഹരികള്‍ 4,855 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് വില്‍മറിന് കൈമാറിയിരുന്നു.

ഇപ്പോഴത്തെ വില്പനയ്ക്കുശേഷം വരുന്ന ഓഹരികള്‍ യോഗ്യതയുള്ള നിക്ഷേപകര്‍ക്കും വില്‍മര്‍ കൊണ്ടുവരുന്ന നിക്ഷേപകര്‍ക്കും വില്ക്കാനാണ് അദാനിയുടെ പദ്ധതി.

X
Top