അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇൻഡമെർ ടെക്നിക്സിനെ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്

യർക്രാഫ്റ്റ് പരിപാലന സ്ഥാപനമായ ഇൻഡമെർ ടെക്നിക്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ഒരുങ്ങുന്നു.

പ്രൈം എയ്റോയുമായി കൈകോർത്താണ് ഇൻഡാമെറിനെ പൂർണമായും ഏറ്റെടുക്കുക. അതിവേഗം വളരുന്ന ആഭ്യന്തര വ്യോമയാന സേവന മേഖലയിൽ സാന്നിധ്യം ശക്തമാക്കുകയാണ് ഇതുവഴി അദാനി ഉന്നമിടുന്നത്.

അദാനി ഡിഫൻസും പ്രൈം എയ്റോയും ചേർന്ന് രൂപീകരിച്ച സംയുക്ത കമ്പനിയായ ഹൊറൈസൺ എയ്റോ സൊല്യൂഷൻസ് വഴിയാണ് ഏറ്റെടുക്കൽ. അദാനി ഗ്രൂപ്പിന്റെ വ്യോമയാന എംആർഒ (പരിപാലനം, അറ്റകുറ്റപ്പണി, മേൽനോട്ടം) ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യം. എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ എന്നതുൾപ്പെടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വർഷം എയർ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തതിലൂടെ അദാനി ഡിഫൻസ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എംആർഒ ഓപ്പറേറ്ററായിരുന്നു. ഇന്ത്യൻ കമ്പനികൾ ഏതാനും വർഷങ്ങൾക്കുള്ളിൽ 1,500 വിമാനങ്ങൾ കൂടി രംഗത്തിറക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണിത്.

ആഗോളതലത്തിൽ തന്നെ പ്രീമിയം എംആർഒ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗവുമാണ് അദാനിയുടെ പുതിയ നീക്കം.

X
Top