ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

രണ്ട് അദാനി ഗ്രൂപ്പ് ഓഹരികള്‍ എഎസ്എം ചട്ടക്കൂടില്‍ നിന്ന് പുറത്തേയ്ക്ക്

മുംബൈ: രണ്ട് അദാനി ഗ്രൂപ്പ് സ്റ്റോക്കുകള്‍ – അദാനി പോര്‍ട്ട് & സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അംബുജ സിമന്റ്‌സ് – നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി(എന്‍എസ്ഇ) ന്റെ അഡീഷണല്‍ സര്‍വൈലന്‍സ് മെഷര്‍ (എഎസ്എം) ചട്ടക്കൂടില്‍ നിന്ന് പുറത്തുപോകും 2023 ഫെബ്രുവരി 13 മുതല്‍ അതായത് അടുത്ത തിങ്കളാഴ്ച മുതല്‍ നടപടി പ്രാബല്യത്തിലാകും. അതേസമയം ഗ്രൂപ്പിന്റെ പതാകവാഹകരായ അദാനി എന്റര്‍പ്രൈസസ് ഓഹരി എഎസ്എമ്മില്‍ തടരും.

കനത്ത വില്‍പന സമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് ഓഹരികളെ എന്‍എസ്ഇ എഎംസഎമ്മില്‍ ഉള്‍പ്പെടുത്തിയത്. 2023 ഫെബ്രുവരി 3- തൊട്ട് ഈ രണ്ട് അദാനി സ്റ്റോക്കുകളും എഎസ്എം ചട്ടക്കൂടിലാണ്. ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ തൊടുത്തുവിട്ട ജനുവരി 24 തൊട്ട് അദാനി ഗ്രൂപ്പ് ഓഹരികള്‍ വില്‍പ സമ്മര്‍ദ്ദം നേരിടുന്നു.

ഗ്രൂപ്പ് ഫ്‌ലാഗ് ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ഓഹരിയിലും വില്‍പന രൂക്ഷമാണ്. അംബുജ സിമന്റ്‌സ്, അദാനി പോര്‍ട്ട്‌സ് ഓഹരികളില്‍ ട്രേഡ് അതേസമയം മെച്ചപ്പെട്ടു. ഇതാണ് ഓഹരികളെ എഎസ്എമ്മില്‍ നിന്നും പുറത്തെത്തിച്ചത്.

ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുക എന്നാല്‍ നിയമങ്ങളില്‍ അയവ് വരുമെന്നാണ് അര്‍ത്ഥം. എഎസ്എമ്മിന് കീഴിലാണെങ്കില്‍ സ്റ്റോക്കുകള്‍ പണയം വയ്ക്കുന്നത് അനുവദനീയമല്ല. അതേസമയം ഡിവിഡന്റ്, ബോണസ് ഷെയറുകള്‍, സ്റ്റോക്ക് സ്പ്ലിറ്റ് മുതലായവ പോലുള്ള കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് എഎസ്എമ്മില്‍ വിലക്കില്ല.

X
Top