തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

കടം മുന്‍കൂറായി തീര്‍ത്തു, അദാനി ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: അദാനി എന്റര്‍പ്രൈസസ്, അദാനി വില്‍മര്‍ എന്നിവയുള്‍പ്പെടെ 10 അദാനി ഗ്രൂപ്പ് കമ്പനികളില്‍ എട്ടെണ്ണത്തിന്റെ ഓഹരികള്‍ ചൊവ്വാഴ്ച വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. 2.65 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് പ്രീപേമെന്റ് പ്രോഗ്രാം പൂര്‍ത്തിയായതായി ഗ്രൂപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന നഷ്ടപ്പെട്ട നിക്ഷേപ വിശ്വാസം തിരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

മാര്‍ച്ച് 12 ന് മുമ്പ് ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിലെ ഓഹരികള്‍ പണയപ്പെടുത്തി എടുത്ത 2.15 ബില്യണ്‍ ഡോളറും അംബുജ സിമന്റ്‌സ് ഏറ്റെടുക്കുന്നതിനായി എടുത്ത 700 മില്യണ്‍ ഡോളറുമാണ് അദാനി ഗ്രൂപ്പ് തിരിച്ചടച്ചത്.

തിങ്കളാഴ്ച പുറത്തിറക്കിയ ക്രെഡിറ്റ് കുറിപ്പില്‍ കമ്പനി ഇക്കാര്യം അറിയിക്കുകയായിരുന്നു. 203 ദശലക്ഷം ഡോളര്‍ പലിശയ്‌ക്കൊപ്പം മുന്‍കൂര്‍ പേയ്‌മെന്റ് നടത്തിയെന്ന് ഗ്രൂപ്പ് പറയുന്നു. മാത്രമല്ല,ക്രെഡിറ്റ് അപ്‌ഡേറ്റ്, സാമ്പത്തിക അളവുകളുടെ മികച്ച പ്രകടനം എടുത്തുകാട്ടുന്നതാണ്.

പോര്‍ട്ട്‌ഫോളിയോയുടെ സംയോജിത അറ്റകടവും എബിറ്റയും തമ്മിലുള്ള അനുപാതം 3.81 ല്‍ നിന്ന് 23.27 ആയി കുറഞ്ഞു. റണ്‍ റേറ്റ് ഇബിറ്റ 50,706 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 66,566 കോടി രൂപയായിട്ടുണ്ട്. ഇതോടെ ബാങ്കുകള്‍ കമ്പനിയ്ക്ക് പുതിയ കടം അനുവദിക്കുമെന്നുറപ്പായി.

അദാനി എന്റര്‍പ്രൈസസ് ഓഹരി 3 ശതമാനം ഉയര്‍ന്ന് 2507 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്.അംബുജ സിമന്റ്‌സ് 3.58 ശതമാനം ഉയര്‍ന്ന് 454.70 രൂപയിലെത്തിയപ്പോള്‍ എസിസി 2.26 ശതമാനം ഉയര്‍ന്ന് 1851.90 രൂപയില്‍ ട്രേഡിംഗ് നടത്തുന്നു. അദാനി വില്‍മാര്‍ 1.21 ശതമാനം ഉയര്‍ന്ന് 437.50 രൂപയിലാണുള്ളത്.

അദാനി പോര്‍ട്ട്‌സ് 0.56 ശതമാനം ഉയര്‍ന്ന് 742.95 രൂപയിലെത്തിയപ്പോള്‍ അദാനി പവര്‍ 0.46 ശതമാനം ഉയര്‍ന്ന് 260.65 രൂപയിലും അദാനി ഗ്രീന്‍ എനര്‍ജി 0.37 ശതമാനം ഉയര്‍ന്ന് 991.50 രൂപയിലുമാണുള്ളത്. അദാനി ടോട്ടല്‍ ഗ്യാസ് 0.03 ശതമാനത്തിന്റെ നേരിയ നേട്ടം കൈവരിച്ചു.

അതേസമയം അദാനി ട്രാന്‍സ്മിഷന്‍ 1.21 ശതമാനവും എന്‍ഡിടിവി 0.20 ശതമാനവും ഇടിവ് നേരിട്ടിട്ടുണ്ട്.

X
Top