ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

അദാനി ഗ്രൂപ്പ് കമ്പനികളുടെ 2800 കോടി രൂപയിലധികം വരുന്ന ഓഹരികള്‍ വാങ്ങി മ്യൂച്വല്‍ ഫണ്ടുകള്‍

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ (എംഎഫ്) താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളിലെല്ലാം എംഎഫുകളുടെ ശക്തമായ സാന്നിധ്യം പ്രകടമാണ്. ജൂണില്‍ ഇവരുടെ അറ്റ നിക്ഷേപം 2,800 കോടി രൂപ കവിഞ്ഞതായാണ് റിപ്പോര്‍്ട്ടുകള്‍.

ഗ്രൂപ്പിന്റെ എട്ട് പൊതു വ്യാപാര സ്ഥാപനങ്ങളില്‍ ഏഴെണ്ണത്തിലും മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരാണ്.എസിസി സിമന്റില്‍ മാത്രം എംഫുകളുടെ അറ്റ പിന്‍വിലക്കല്‍ ദൃശ്യമായി. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും നിയന്ത്രണ പരിശോധനകള്‍ക്കും ശേഷമാണ് ഈ പുരോഗതി. ഇതോടെ അദാനി കമ്പനികള്‍ വിശ്വാസ്യത വീണ്ടെടുത്തതായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

അദാനി പോര്‍ട്സ് ആന്‍ഡ് സെസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയാണ് കൂടുതല്‍ നിക്ഷേപം നേടിയത്. ഈ രണ്ട് കമ്പനികള്‍ യഥാക്രമം 900 കോടി രൂപയുടെയും 800 കോടി രൂപയുടെയും നിക്ഷേപം ആകര്‍ഷിച്ചു. കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് അദാനി പോര്‍ട്സിന്റെ 476 കോടി രൂപ ഓഹരികള്‍ വാങ്ങിയപ്പോള്‍ 208 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയ ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്തെത്തി.

അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ട് 180 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. തൊട്ടുപിന്നില്‍ 100 കോടി രൂപയിലധികം വീതം നിക്ഷേപിച്ച എസിഐസിഐ പ്രുഡന്‍ഷ്യല്‍, എസ്ബിഐ, കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുണ്ട്. മറ്റ് അദാനി ഗ്രൂപ്പ് കമ്പനികളും ഈ മാസം ഗണ്യമായ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നേടി. അദാനി എന്റര്‍പ്രൈസസ് 735 കോടി രൂപയും അദാനി ഗ്രീന്‍ എനര്‍ജി 355 കോടി രൂപയും അംബുജ സിമന്റ്സ് 195 കോടി രൂപയുമാണ് ആകര്‍ഷിച്ചത്.

അതേസമയം എസിസി 244 കോടി രൂപയുടെ അറ്റ പിന്‍വലിക്കലിന് സാക്ഷ്യം വഹിച്ചു. അദാനി എന്റര്‍പ്രൈസസില്‍ കൊട്ടക് മഹീന്ദ്ര 321 കോടി രൂപ നിക്ഷേപിച്ചപ്പോള്‍ ഇന്‍വെസ്‌കോയും ക്വാണ്ട് മ്യൂച്വല്‍ ഫണ്ടും യഥാക്രമം 102 കോടി രൂപയുടേയും 78 കോടി രൂപയുടേയും ഓഹരികള്‍ വാങ്ങി. ടാറ്റയും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടുകളും 50 കോടി രൂപയിലധികം വരുന്ന അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.

അദാനി ഗ്രീന്‍ എനര്‍ജിയില്‍ ഇന്‍വെസ്‌കോയും ക്വാണ്ട് മ്യൂച്വല്‍ ഫണ്ടും നിക്ഷേപിച്ചത് 80 കോടി രൂപയിലധികമാണ്.

X
Top