ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

നടപടി ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പിന്‌ അദാനി ഗ്രൂപ്പ്‌

ന്യായമായ മാര്‍ഗങ്ങളിലൂടെ പബ്ലിക്‌ ഷെയര്‍ ഹോള്‍ഡിംഗ്‌ സംബന്ധിച്ച ചട്ടങ്ങള്‍ മറികടന്നതിന്‌ നാല്‌ ലിസ്റ്റഡ്‌ കമ്പനികള്‍ക്കെതിരെ നിലവിലുള്ള കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ അദാനി ഗ്രൂപ്പ്‌ സെബിയെ സമീപിച്ചു.

ഗൗതം അദാനിയുടെ അര്‍ധസഹോദരനായ വിനോദ്‌ അദാനിക്ക്‌ ബന്ധമുണ്ടെന്ന്‌ സെബി ആരോപിക്കുന്ന, മൗറീഷ്യസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപക സ്ഥാപനമായ എമര്‍ജിംഗ്‌ ഇന്ത്യ ഫോക്കസ്‌ഡ്‌ ഫണ്ട്‌ 28 ലക്ഷം രൂപയുടെ ഒത്തുതീര്‍പ്പിനുള്ള അപേക്ഷ നല്‍കിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഇതിന്‌ പുറമെ ഗ്രൂപ്പിന്റ്‌ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഡയറക്‌ടര്‍ വിനയ്‌ പ്രകാശും അംബുജാ സിമന്റ്‌സ്‌ ഡയറക്‌ടര്‍ അമീത്‌ ദേശായിയും മൂന്ന്‌ ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പിന്‌ തയാറാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

അദാനി എന്റര്‍പ്രൈസസും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌. സെപ്‌റ്റംബര്‍ 27ന്‌ സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസീനുള്ള മറുപടിയായാണ്‌ ഒത്തൂതീര്‍പ്പ്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്‌. അതേ സമയം ഒത്തുതീര്‍പ്പിനുള്ള അപേക്ഷകളിന്മേല്‍ സെബി ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ്‌ അറിയുന്നത്‌.

നാല്‌ അദാനി ഗ്രൂപ്പ്‌ കമ്പനികള്‍ക്കു പുറമെ ഗൗതം അദാനി, സഹോദരന്‍മാരായ വിനോദ്‌ അദാനി, രാജേഷ്‌, വസന്ത്‌, വിനോദിന്റെ മകന്‍ പ്രണവ്‌ എന്നിവര്‍ ഉള്‍പ്പെടെ 26 പേര്‍ക്കും സെബി കാരണം കാണിക്കല്‍ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

അദാനി ഗ്രൂപ്പ്‌ കമ്പനികള്‍ കുറഞ്ഞ പബ്ലിക്‌ ഷെയര്‍ ഹോള്‍ഡിംഗ്‌ സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്‌ സെബി അന്വേഷണം നടത്തിയത്‌.

ചട്ടം അനുസരിച്ച്‌ ഒരു ലിസ്റ്റഡ്‌ കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരല്ലാത്ത പൊതു ഓഹരി ഉടമകളുടെ കൈവശമായിരിക്കണം.

ഇത്‌ മറികടക്കാന്‍ ഷെല്‍ കമ്പനികള്‍ രൂപീകരിച്ച്‌ അവ വഴി പൊതുവിപണിയില്‍ നിന്ന്‌ ഓഹരികള്‍ വാങ്ങുകയാണ്‌ അദാനി ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ ചെയ്‌തത്‌ എന്നാണ്‌ ആരോപണം.

X
Top