സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനിഗ്രൂപ്പ്

ന്യൂഡൽഹി: വമ്പൻ നിക്ഷേപപദ്ധതിയിലൂടെ തങ്ങളുടെ വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി എന്റർപ്രൈസസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇതിനായി 11 ബില്യൺ ഡോളറിന്റെ കൂടി നിക്ഷേപം അദാനി ഗ്രൂപ്പ് നടത്തും.

കേന്ദ്രസർക്കാർ സ്വകാര്യ പങ്കാളികൾക്ക് പാട്ടത്തിന് നൽകാൻ തയ്യാറെടുക്കുന്ന 11 വിമാനത്താവളങ്ങൾക്കായി ലേലം വിളിക്കാനും അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ വ്യോമഗതാഗതമേഖല കൂടുതൽ വികസനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വ്യോമഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ അദാനി ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് ദീർഘകാല കരാറുകളിൽ പാട്ടത്തിന് നൽകുകയാണ്. അതേസമയം, രാജ്യത്തുടനീളം നഗരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനും മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന സർക്കാർ നടപടി പ്രോത്സാഹനം നൽകുന്നു.

നിലവിൽ ഇന്ത്യയിൽ 163 വിമാനത്താവളങ്ങളാണുള്ളത്. 2047 ഓടെ രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം 350-400 വരെയാക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വർഷം ആദ്യം, അമൃത് സർ, വാരണാസി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഉൾപ്പെടെ 11 വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകാനുള്ള പദ്ധതികൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു.

അവയുടെ ലേലത്തിൽ പങ്കെടുക്കുമെന്ന് അദാനി എന്റർപ്രൈസസ് വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അദാനി ഇതിനകം ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്റർ ആണ്. അദാനി എയർപോർട്ട്സ് നിലവിൽ ഇന്ത്യയിലുടനീളം ഏഴ് വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഡിസംബറിൽ മുംബൈയ്ക്ക് സമീപമുള്ള പുതിയ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനും അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. ഇത് പൂർണ്ണമായും അദാനി എന്റർപ്രൈസസ് നിർമ്മിച്ച ആദ്യത്തെ വിമാനത്താവളമാണ്.

അദാനിയുടെയും മറ്റ് അടിസ്ഥാന സൗകര്യ പങ്കാളികളുടെയും ഈ മുന്നേറ്റം ഇന്ത്യയുടെ അതിവേഗം വളരുന്ന വ്യോമഗതാഗത വിപണിയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) ഡേറ്റ അനുസരിച്ച്, 2024 ൽ ഏകദേശം 174 ദശലക്ഷം യാത്രക്കാർ ഇന്ത്യയിലേക്കും ആഭ്യന്തരസർവീസുകളിലുമായി വിമാനത്തിൽ യാത്ര ചെയ്തു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർ‌ധനയാണ് രേഖപ്പെടുത്തിയത്.

വിമാനക്കമ്പനികളും അതിവേഗം വിപുലീകരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023 മുതൽ, ഇന്ത്യൻ കാരിയറുകൾ 1,300 ലധികം വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്, ഇത് വിമാനയാത്രയ്ക്കുള്ള ശക്തമായ ദീർഘകാല ഡിമാൻഡ് സൂചിപ്പിക്കുന്നു.

അതേസമയം,അദാനി ഗ്രൂപ്പിന് തൽക്കാലം വിമാനക്കമ്പനി ബിസിനസ്സിൽ പ്രവേശിക്കാൻ പദ്ധതികളില്ലെന്നാണ് റിപ്പോർട്ട്. വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കാൻ വളരെ വ്യത്യസ്തമായ സമീപനം ആവശ്യമാണെന്ന് ജീത് അദാനി പറഞ്ഞു.

X
Top