ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

അദാനി എന്റര്‍പ്രൈസസിന് വേണ്ടി മറ്റ് മൂന്ന് ഗ്രൂപ്പ് കമ്പനികള്‍ ഓഹരികള്‍ പണയം വച്ചു

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസിന് വേണ്ടി മറ്റ് മൂന്ന് കമ്പനികള്‍ തങ്ങളുടെ ഓഹരികള്‍ പണയം വച്ചു. ഡെബ്റ്റ് ട്രസ്‌ററി സ്ഥാപനം എസ്ബിഐസിഎപി യാണ് ഇക്കാര്യം വെളിപെടുത്തിയത്.

അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യൂണിറ്റായ എസ്ബിഐസിഎപി ട്രസ്റ്റിഓഹരയില്‍ ഓഹരികള്‍ പണയം വെച്ചത്.

യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിനന്‍ഡന്‍ ബര്‍ഗ് മോശം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഏകദേശം 100 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമാണ് ഓഹരികള്‍ നഷ്ടപ്പെടുത്തിയത്.

സ്റ്റോക്ക് കൃത്രിമത്വവും ഓഫ്ഷോര്‍ ടാക്‌സ് ഹെവന്‍സിന്റെ അനുചിതമായ ഉപയോഗവുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അതേസമയം അദാനി ഗ്രൂപ്പ് കണ്ടെത്തലുകള്‍ തള്ളികളയുന്നു.

ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണവിധേയമാക്കുന്നുണ്ട്.

X
Top