
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ഖാവ്ഡയില്‍ ആരംഭിക്കുകയാണ് അദാനി ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ സമുച്ചയം സ്ഥിതി ചെയ്യുന്ന ഗുജ്റാത്തിലെ പ്രദേശമാണ് ഖാവ്ഡ. പുതിയ സൗകര്യത്തിന് 1126 മെഗാവാട്ട് വൈദ്യുതി ശേഷിയും 3530 മെഗാവാട്ട് ഊര്‍ജ്ജ സംഭരണ ശേഷിയുമുണ്ടാകും. സിസ്റ്റത്തിന് തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ 1126 മെഗാ വാട്ട് വൈദ്യുതി നല്‍കാനാകും.
പദ്ധതി നൂതന ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ സ്മാര്ട്ട് എനര്‍ജി മാനേജ്മെന്റ് സാങ്കേതിക വിദ്യ വൈദ്യുതി വിതരണം സ്ഥിരതയുള്ളതും കാര്യക്ഷമവുമാക്കുന്നു. 700 ലധികം ബാറ്ററി കണ്ടെയ്നറുകളാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.
2027 മാര്‍ച്ചോടെ 15 ജിഗാവാട്ട് മണിക്കൂര്‍ ബാറ്ററി സംഭരണ ശേഷി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ജിഗാവാട്ട്-മണിക്കൂര്‍ സംഭരണ ശേഷിയിലെത്തുകയാണ് ലക്ഷ്യം.
പദ്ധതിയുടെ നിര്‍മ്മാണം 2026 മാര്‍ച്ചോടെ പൂര്‍ത്തിയാകും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഖവ്ദ ബാറ്ററി പദ്ധതി ഒരു പ്രധാന നാഴികക്കല്ലാണ്.
കുറഞ്ഞ കാര്‍ബണ്‍ ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അദാനി പോലുള്ള സ്വകാര്യ കമ്പനികള്‍ എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.






