ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

വിമാനക്കമ്പനി തുടങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്

മുംബൈ: തങ്ങൾ വിമാനക്കമ്പനി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ്. വ്യോമയാന മേഖലയിലേക്ക് കടക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാറിനെ സമീപിച്ചതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കമ്പനി അധികൃതർ വിശദീകരണവുമായി എത്തിയത്.

നിലവിലുള്ള നിയമപ്രകാരം ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ ഓപ്പറേറ്റർമാർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് എയർലൈനിൽ 10 ശതമാനം ഓഹരി മാത്രമേ കൈവശം വെക്കാൻ സാധിക്കൂ.

ഇതിൽ ഇളവ് വരുത്താൻ അദാനി ഗ്രൂപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളിൽ ഇളവ് വരുത്തിയാൽ വലിയ താല്പര്യ വൈരുദ്ധ്യത്തിലേക്ക് നയിക്കുമെന്നും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്നും ഇൻഡിഗോയുടെ ഒന്നാം പാദ സാമ്പത്തിക ഫലപ്രഖ്യാപന വേളയിൽ രാഹുൽ ഭാട്ടിയ പറഞ്ഞു.

അദാനി ഗ്രൂപ്പ്, ജി.എം.ആർ തുടങ്ങിയ വിമാനത്താവള നടത്തിപ്പുകാർക്ക് സ്വന്തമായി എയർലൈൻ തുടങ്ങാൻ അനുമതി നൽകുന്ന രീതിയിൽ നയമാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ഈ ആഴ്ച ആദ്യം ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

വ്യോമയാന മന്ത്രാലയം ഈ നിർദ്ദേശം ചർച്ച ചെയ്യുന്നുണ്ടെന്നും നിയമ മന്ത്രാലയവും കേന്ദ്ര മന്ത്രിസഭയും ഉൾപ്പെടെയുള്ള വിവിധ കോണുകളിൽ നിന്ന് ഇതിന് അംഗീകാരം ആവശ്യമാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

X
Top