വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

കമ്പനികളുടെ ബാലന്‍സ് ഷീറ്റ് ശക്തമെന്ന് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: തങ്ങളുടെ പോര്‍ട്ട്ഫോളിയോ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് വളരെ ആരോഗ്യകരമാണെന്നും ശക്തമായ കോര്‍പ്പറേറ്റ് ഭരണവും സുരക്ഷിത ആസ്തികളും ഉണ്ടെന്നും അദാനി ഗ്രൂപ്പ്.

ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപെടുത്തല്‍ കമ്പനി ഓഹരികളെ തളര്‍ത്തിയിരുന്നു. അതിനിടയിലാണ് കമ്പനി പ്രസ്താവനയുമായി രംഗത്തെത്തിയത്.

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് ‘ശക്തമായ പണമൊഴുക്ക് ഉണ്ട്, ഞങ്ങളുടെ ബിസിനസ് പ്ലാന്‍ പൂര്‍ണമായും വയബിളാണ്,’ ഗ്രൂപ്പ് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഗ്രൂപ്പ് അതിന്റെ വരുമാന വളര്‍ച്ചാ ലക്ഷ്യം പകുതിയായി കുറച്ചതായും പുതിയ മൂലധന ചെലവ് കുറയ്ക്കാന്‍ പദ്ധതിയിട്ടതായും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.

വിപണി സ്ഥിരത കൈവരിക്കുമ്പോള്‍ ഓരോ സ്ഥാപനവും സ്വന്തം മൂലധന വിപണി തന്ത്രം അവലോകനം ചെയ്യും, ‘ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് മികച്ച വരുമാനം നല്‍കാനുള്ള ഞങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ തുടര്‍ച്ചയായ കഴിവില്‍ ആത്മവിശ്വാസമുണ്ടെന്ന്’ ഗ്രൂപ്പ് പറഞ്ഞു. എന്നാല്‍ പ്രസ്താവന പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനി ഓഹരി കൂപ്പുകുത്തി.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് 7 ശതമാനം, അദാനി പോര്‍ട്സ് & സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 5.5 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 5 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 5 ശതമാനം, അദാനി ട്രാന്‍സ്മിഷന്‍ 5 ശതമാനം, അദാനി വില്‍മര്‍ 5 ശതമാനം, എസിസി ലിമിറ്റഡ് 4 ശതമാനം, അംബുജ സിമന്റ് 6 ശതമാനം, അദാനി പവര്‍ 5 ശതമാനം, എന്‍ഡിടിവി 5ശതമാനം എന്നിങ്ങനെയാണ് ഓഹരികള്‍ നേരിട്ട തകര്‍ച്ച.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ വരുമാന വളര്‍ച്ചാ ലക്ഷ്യം 15 ശതമാനം മുതല്‍ 20 ശതമാനം വരെയാക്കിയാണ് അദാനി ഗ്രൂപ്പ് പരിഷ്‌ക്കരിച്ചത്. 40 ശതമാനം വളര്‍ച്ച കണക്കുകൂട്ടിയ സ്ഥാനത്താണിത്. ത്വരിതഗതിയിലുള്ള വളര്‍ച്ചയേക്കാള്‍ സാമ്പത്തിക സ്ഥിരതയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് കമ്പനി.

ഇതിന്റെ ഭാഗമായി മൂലധന ചെലവുകള്‍ ഗണ്യമായി വെട്ടിചുരുക്കുന്നു. മാത്രമല്ല, അദാനി ഗ്രീന്‍ എനര്‍ജിയെയും മറ്റ് മൂന്ന് സ്ഥാപനങ്ങളെയും സംബന്ധിച്ച അനുമാനത്തില്‍ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് കുറവ് വരുത്തി.വിപണി മൂല്യത്തിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടിയാണ് നടപടി.

സ്വതന്ത്രമായി വ്യാപാരം ചെയ്യാവുന്ന ഓഹരികളുടെ അളവ് കുറയ്ക്കുമെന്ന് എംഎസ് സിഐ ഈയിടെ പ്രഖ്യാപിച്ചിരുന്നു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, എസിസി ലിമിറ്റഡ് എന്നിവയുടെ സൗജന്യ ഫ്ലോട്ട് മാറ്റാനുള്ള പദ്ധതികള്‍ എംഎസ് സിഐ പ്രഖ്യാപിച്ചു.

ഈ മാറ്റങ്ങള്‍ ഫെബ്രുവരി 28 മുതല്‍ പ്രാബല്യത്തില്‍ വരും.

X
Top