പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചുജിഎസ്ടി നിരക്കുകളിലെ മാറ്റം സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കില്ല: ക്രിസില്‍

ഊര്‍ജ്ജമേഖലയില്‍ 5.29 ലക്ഷം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

ഗൗതം അദാനി എന്ന ഇന്ത്യന്‍ ബിസിനസ് പ്രമുഖന്‍ ഇന്ന് ആഗോള പ്രിയന്‍ ആണ്. വിവാദങ്ങളുടെ കളിത്തോഴന്‍ എന്നു പലരും വിശേഷിപ്പിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ സാമ്രാജ്യം വളര്‍ച്ച തുടരുന്നു. ഊര്‍ജ്ജ മേഖലയില്‍ ഒരു ആഗോള നേതാവായി അദ്ദേഹം മാറികൊണ്ടിരിക്കുകയാണ്. സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് നിക്ഷേപമിറക്കാനുള്ള കഴിവാണ് മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഊര്‍ജ്ജവിപണിയില്‍ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന പുതു നിക്ഷേപമാണ് നിലവില്‍ വലിയ ചര്‍ച്ചയാകുന്നത്.

ഭാവി മുന്നില്‍ കണ്ടുള്ള വമ്പന്‍ നീക്കം
ഇന്ത്യന്‍ ഊര്‍ജ്ജ വിപണിയില്‍ വമ്പന്‍ പ്രഖ്യാപനമാണ് അദാനി നടത്തിയിരിക്കുന്നത്. ഇതൊരു ദീര്‍ഘകാല ലക്ഷ്യങ്ങളോട് കൂടിയ നിക്ഷേപ നീക്കം കൂടിയാണ്. 2032 സാമ്പത്തിക വര്‍ഷത്തോടെ വൈദ്യുതി മേഖലയില്‍ ഏകദേശം 60 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 5.29 ലക്ഷം കോടി രൂപ) നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുനഃരുപയോഗ ഊര്‍ജ്ജം, ഊര്‍ജ്ജ ഉല്‍പ്പാദനം, പ്രക്ഷേപണം/ വിതരണം എന്നിവയിലാകും ഈ നിക്ഷേപം. അദാനി പവര്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായി ചേര്‍ന്നാകും ഈ വമ്പന്‍ നിക്ഷേപ പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.

അദാനി ഗ്രൂപ്പിന്റെ നിക്ഷേപ തന്ത്രം
2025 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദാനിയുടെ പുനഃരുപയോഗ ഊര്‍ജ്ജ ശേഷി 14.2 GW ആണ്. ഇതു 2030 സാമ്പത്തിക വര്‍ഷത്തോടെ 21 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം വഴി 50 GW ല്‍ എത്തിക്കാന്‍ അദാനി ഗ്രീന്‍ എനര്‍ജി പദ്ധതിയിടുന്നു. വലിയ തോതിലുള്ള സോളാര്‍, കാറ്റാടിപ്പാട പദ്ധതികള്‍ വികസിപ്പിക്കാനാണു നീക്കം.

അതേസമയം അദാനി പവര്‍ 22 ബില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതികള്‍ക്കാണ് കോപ്പുകൂട്ടുന്നത്. ഇവര്‍ ശേഷി 2025 സാമ്പത്തിക വര്‍ഷത്തിലെ 17.6 ജിഗാവാട്ടില്‍ നിന്ന് 2032 സാമ്പത്തിക വര്‍ഷത്തോടെ 41.9 ജിഗാവാട്ടില്‍ എത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്നു. ട്രാന്‍സ്മിഷന്‍, വിതരണ ശേഷികള്‍ വികസിപ്പിക്കുന്നതിനായി അദാനി എനര്‍ജി സൊല്യൂഷന്‍സ് ഇക്കാലളവില്‍ 17 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.

വളരുന്ന ഇന്ത്യന്‍ ഊര്‍ജ്ജ മേഖല
ഇന്ത്യയുടെ മൊത്തത്തിലുള്ള ഊര്‍ജ്ജ സ്ഥാപിത ശേഷി 11 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണു വിലയിരുത്തല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 2025 സാമ്പത്തിക വര്‍ഷത്തെ 475 ജിഗാവാട്ടില്‍ നിന്ന് 2032 സാമ്പത്തിക വര്‍ഷത്തോടെ 1,000 ജിഗാവാട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വളര്‍ച്ചാ നിരക്ക് 500 ബില്യണ്‍ യുഎസ് ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നു.

പുനഃരുപയോഗ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ 172 ജിഗാവാട്ട് സ്ഥാപിത ശേഷിയോടെ നിലവില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ്. 2032 സാമ്പത്തിക വര്‍ഷത്തോടെ ഇത് 571 ജിഗാവാട്ടായി ഉയരുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

മറുവശത്ത് താപ ശക്തി 2025 സാമ്പത്തിക വര്‍ഷത്തിലെ 247 ജിഗാവാട്ടില്‍ നിന്ന് 2032 സാമ്പത്തിക വര്‍ഷത്തോടെ 309 ജിഗാവാട്ടാകുമെന്ന് കരുതുന്നു. ഇവ ഇന്ത്യയുടെ വളരുന്ന ഊര്‍ജ്ജ ആവശ്യകതയേയും, പുനഃരുപയോഗ മാര്‍ഗങ്ങളിലേയ്ക്കു മാറ്റത്തെയും വ്യക്തമാക്കുന്നു.

അദാനി പവര്‍ ശക്തിയാര്‍ജിക്കുന്നു
അദാനിയുടെ ഊര്‍ജ്ജ ബിസിനസ് കൈകാര്യം ചെയ്യുന്നത് അദാനി പവര്‍ ആണ്. രാജ്യത്ത് വലിയ നെറ്റ്‌വര്‍ക്കാണ് കമ്പനിക്കുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ കമ്പനിക്ക് മികച്ച പ്രവര്‍ത്തനമുണ്ട്.

മറ്റു സംസ്ഥാനങ്ങളിലേയ്ക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉല്‍പ്പാദകര്‍ കൂടിയാണ് അദാനി പവര്‍.

X
Top