ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ഇന്ത്യയിലെ ആദ്യത്തെ വിൻഡ്-സോളാർ ഹൈബ്രിഡ് പ്ലാന്റ് കമ്മീഷൻ ചെയ്ത് അദാനി ഗ്രീൻ എനർജി

ഡൽഹി: രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഇന്ത്യയിലെ ആദ്യത്തെ കാറ്റാടി, സൗരോർജ്ജ ഹൈബ്രിഡ് വൈദ്യുതോൽപാദന പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതായി അദാനി ഗ്രൂപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചു. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ (AGEL) അനുബന്ധ സ്ഥാപനമായ അദാനി ഹൈബ്രിഡ് എനർജി ജയ്‌സാൽമർ വൺ ലിമിറ്റഡാണ് (AHEJOL) ജയ്‌സാൽമറിൽ 390 മെഗാവാട്ട് (MW) കാറ്റ്-സൗരോർജ്ജ ഹൈബ്രിഡ് പവർ പ്ലാന്റ് കമ്മീഷൻ ചെയ്തത്. സൗരോർജ്ജ, കാറ്റാടി വൈദ്യുതി ഉൽപ്പാദനം വഴി സംയോജിപ്പിച്ച ഹൈബ്രിഡ് പവർ പ്ലാന്റ്, ഉൽപാദനത്തിന്റെ ഇടവേളകൾ പരിഹരിച്ചുകൊണ്ട് പുനരുപയോഗ ഊർജത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുകയും വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്ക് പരിഹാരം നൽകുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഹരിത ഊർജത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള ഗ്രൂപ്പിന്റെ ബിസിനസ്സ് തന്ത്രത്തിന്റെ ഒരു പ്രധാന വശമാണ് കാറ്റ്-സോളാർ ഹൈബ്രിഡ് എനർജിയെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് പറഞ്ഞു. പുതിയ പ്ലാന്റിന് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എസ്ഇസിഐ) പവർ പർച്ചേസ് കരാർ (പിപിഎ) ഉണ്ട്. ഈ പ്ലാന്റ് വിജയകരമായി കമ്മീഷൻ ചെയ്തതോടെ, അദാനി ഗ്രീൻ എനർജിയുടെ നിലവിലെ പ്രവർത്തന ശേഷി 5.8 GW ആയി ഉയരും.

X
Top