അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഹരിതോര്‍ജ്ജത്തില്‍ 9,350 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി

മുംബൈ: 2030-ഓടെ 45 ജിഗാവാട്ട് ശേഷി എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് 9,350 കോടി രൂപ തങ്ങളുടെ ഗ്രീൻ എനർജി വിഭാഗത്തിലേക്ക് നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി അദാനി കുടുംബം.

ഈ നിക്ഷേപം മൂലധന ചെലവിടല്‍ ഉയര്‍ത്തുന്നതിനും വിപുലീകരണത്തിനും വിനിയോഗിക്കുമെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഇതിനകം 19.8 ജിഗാവാട്ടിന്റെ പവർ പർച്ചേസ് എഗ്രിമെന്റ് (പിപിഎ) പങ്കാളിത്തം കമ്പനിക്കുണ്ട്. കൂടാതെ ഹരിതോര്‍ജ്ജത്തിന്‍റെ വിഭവസമൃദ്ധമായ മേഖലകളിൽ 2,00,000 ഏക്കറിലധികം ഭൂമിയും ഉണ്ട്. 40 ജിഗാവാട്ടിൽ കൂടുതൽ ഉല്‍പ്പന്നം ഈ ഭൂമിയിലൂടെ സാധ്യമാക്കാനാകും എന്നാണ് കണക്കാക്കുന്നത്.

ഒരു ഓഹരിക്ക് 1,480.75 രൂപ നിരക്കിൽ പ്രമോട്ടര്‍മാര്‍ക്ക് മുൻ‌ഗണനാ വാറണ്ടുകൾ നൽകുന്നതിന് അദാനി ഗ്രീന്‍ എനര്‍ജിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിലൂടെയാണ് മൊത്തം 9,350 കോടി രൂപ സമാഹരിക്കുക.

റെഗുലേറ്ററി, സ്റ്റാറ്റ്യൂട്ടറി അതോറിറ്റികളുടെയും കമ്പനിയുടെ ഓഹരിയുടമകളുടെയും അംഗീകാരത്തിന് വിധേയമായിട്ടാണ് ഈ ഇഷ്യൂ നടക്കുക.

ഇതിനായി 2024 ജനുവരി 18ന് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

X
Top