ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ട്രയിന്‍മാനെ ഏറ്റെടുത്ത് അദാനി

മുംബൈ: ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗ്, ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്‌ഫോമായ ട്രെയിന്‍മാനെ ഏറ്റെടുക്കുകയാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എഇഎല്‍) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനം അദാനി ഡിജിറ്റല്‍ ലാബ്‌സ്. സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എസ്ഇപിഎല്‍) കീഴിലുള്ള ട്രെയിന്‍മാനെ അദാനി ഡിജിറ്റല്‍ ലാബ് ഏറ്റെടുക്കുന്നതായി, എഇഎല്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഇടപാട് വ്യവസ്ഥകള്‍ കമ്പനി വെളിപെടുത്തിയിട്ടില്ല.

ഐഐടി-റൂര്‍ക്കി ബിരുദധാരികളായ വിനീത് ചിരാനിയയും കരണ്‍ കുമാറും ചേര്‍ന്ന് സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായുള്ള എസ്ഇപിഎല്‍, ഐആര്‍സിടിസി അംഗീകൃത ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സ്റ്റാര്‍ട്ടപ്പാണ്. ഓള്‍-ഇന്‍-വണ്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമാണിത്. ഗുഡ് വാട്ടര്‍ ക്യാപിറ്റല്‍, ഹെം ഏഞ്ചല്‍സ് എന്നിവയുള്‍പ്പെടെയുള്ള ഒരു കൂട്ടം യുഎസ് നിക്ഷേപകര്‍ ഈയിടെ കമ്പനിയിലേയ്ക്ക് ഒരു ദശലക്ഷം ഡോളര്‍ നിക്ഷേപമൊഴുക്കിയിരുന്നു.

യുഎസ് ആസ്ഥാനമായ ഷോര്‍്ട്ട്‌സെല്ലര്‍, ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഷെല്‍ കമ്പനികളിലൂടെ അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. അദാനി ഇക്കാര്യം നിഷേധിച്ചെങ്കിലും ആരോപണങ്ങള്‍ കാരണം ഗ്രൂപ്പ കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവുണ്ടായി.

X
Top