വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

52 ആഴ്ച താഴ്ചയില്‍ നിന്നും 136.65 ശതമാനം ഉയര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: അദാനി എന്റര്‍പ്രൈസസ് ഓഹരി ബുധനാഴ്ച 0.37 ശതമാനം ഇടിവ് നേരിട്ട് 2405.95 രൂപയിലെത്തി. ഒരു ഘട്ടത്തില്‍ 2394 രൂപയിലായിരുന്നു സ്റ്റോക്ക്. ഫെബ്രുവരി 3 ന് കുറിച്ച 52 ആഴ്ച താഴ്ചയായ 1017.10 രൂപയില്‍ നിന്നും ഓഹരി ഇതിനോടകം 136.65 ശതമാനം വീണ്ടെടുത്തിട്ടുണ്ട്.

എന്നാല്‍ ഒരു വര്‍ഷ ഉയരമായ 4189.55 രൂപയില്‍ നിന്നും 42.55 ശതമാനം താഴ്ചയിലാണ് സ്റ്റോക്കുള്ളത്. അനലിസ്റ്റുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ഓഹരിയിലുള്ളത്. ഓഹരി 2300-2600 രൂപയില്‍ കണ്‍സോളിഡേഷനിലാണെന്ന് ജിസിഎല്‍ ബ്രോക്കിംഗിലെ വൈഭവ് കൗശിക്ക് പറയുന്നു.

ഇരുവശത്തേയ്ക്കും 20 ശതമാനം ചലനത്തിന് സാധ്യതയുണ്ട്.ടിപ്സ്2ട്രേഡ്സിലെ എആര്‍ രാമചന്ദ്രന്‍ പറയുന്നതനുസരിച്ച് ഓഹരിയ്ക്ക് 2538 രൂപയില്‍ റെസിസ്റ്റന്‍സുണ്ട്. 2386 രൂപയ്ക്ക് താഴെ എത്തുന്ന പക്ഷം ഓഹരി 1983 രൂപയിലെയ്ക്ക് വീഴും.

ഓഹരി 55 ഇഎംഎ ആയ 2200 ലേയ്ക്ക് പ്രവേശിക്കുകയാണെന്ന് ഇന്‍ക്രെഡ് വിപി ഗൗരവ് ബിസ്സ അറിയിച്ചു. അതിന് മുകളില്‍ സ്റ്റോക്ക് 2800 രൂപ ലക്ഷ്യം വയ്ക്കും. ആര്‍എസ്ഐ 55.44 ലെവലിലായതിനാല്‍ ഓഹരി അമിത വില്‍പന, വാങ്ങല്‍ ഘട്ടത്തിലല്ല എന്ന് പറയാം.

പ്രൈസ് ടു ഏര്‍ണിംഗ്സ് (പി/ഇ) റേഷ്യോ 169.56 ആണ്. പ്രൈസ് ടു ബുക്ക് വാല്യ 19.75.ബീറ്റ 2.05 ആയതിനാല്‍ ഉയര്‍ന്ന ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

X
Top