കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

20000 കോടി രൂപ എഫ്പിഒ: ഓഫര്‍ ലെറ്റര്‍ സമര്‍പ്പിച്ച് അദാനി എന്റര്‍പ്രൈസസ്

ന്യൂഡല്‍ഹി: ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗി(എഫ്പിഒ)നായി ഓഫര്‍ ലെറ്റര്‍ സമര്‍പ്പിച്ചിരിക്കയാണ് അദാനി എന്റര്‍പ്രൈസസ്. ഈ മാസം അവസാനത്തിലായിരിക്കും ഇഷ്യു. 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

ചില്ലറ നിക്ഷേപകര്‍ക്ക് ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരി ലഭ്യമാക്കിയേക്കും. ഭാഗികമായി അടച്ചുതീര്‍ത്ത ഓഹരികളും ഇഷ്യുവിന്റെ ഭാഗമാകും. കടം കുറയ്ക്കുന്നതിനും പുതിയ വാങ്ങലുകള്‍ക്കും വിപുലീകരണത്തിനുമായാണ് തുക വിനിയോഗിക്കുക.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നവംബറിലും കമ്പനി എഫ്പിഒ സംഘടിപ്പിച്ചിരുന്നു.

X
Top