അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മികച്ച മൂന്നാംപാദ പ്രകടനം നടത്തി അദാനി എന്റര്‍പ്രൈസസ്, അറ്റാദായം 820 കോടി രൂപ

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ പതാകവാഹകരായ കമ്പനി, അദാനി എന്റര്‍പ്രൈസസ്, ചൊവ്വാഴ്ച മൂന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചു. 820 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തില്‍ 11.63 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

വരുമാനം 42 ശതമാനമുയര്‍ന്ന് 26,612.2 കോടി രൂപയായിട്ടുണ്ട്. അറ്റാദായം പ്രതീക്ഷകളെ കടത്തിവെട്ടിയപ്പോള്‍ വരുമാനം പ്രതീക്ഷിച്ചതോതിലായില്ല. യഥാക്രമം 582.80 കോടി രൂപയും 29,245 കോടി രൂപയുമായിരുന്നു ബ്ലുംബര്‍ഗ് അനുമാനം.

എബിറ്റ ഇരട്ടിയായി വര്‍ധിച്ച് 1968 കോടി രൂപയിലെത്തിയിട്ടുണ്ട്. മാര്‍ജിന്‍ 4.1 ശതമാനത്തില്‍ നിന്നും 6.1 ശതമാനമായി. അദാനി എയര്‍പോര്‍ട്ടുകള്‍ ഡിസംബറിലവസാനിച്ച പാദത്തില്‍ 20.3 ദശലക്ഷം യാത്രക്കാരെ(വര്‍ഷത്തില്‍ 40 ശതമാനം വര്‍ദ്ധനവ്) വഹിച്ചപ്പോള്‍ എയര്‍ട്രാഫിക് നീക്കങ്ങള്‍ 142,000 (21 ശതമാനം വര്‍ദ്ധന)ഉം കാര്‍ഗോ 1.8 ലക്ഷം മെട്രിക് ടണ്ണുമാണ്. അദാനി ന്യൂ ഇന്‍ഡസ്ട്രീസ് സപ്ലൈ ചെയിന്‍ ഇക്കോസിസ്റ്റം, സോളാര്‍ മൊഡ്യൂളുകളുടെ അളവ് 63 ശതമാനം ഉയര്‍ന്ന് 430 മെഗാവാട്ടായി.

ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ് അളവ് 8 ശതമാനം വര്‍ധിച്ച് 15.8 എംഎംടി യും ഖനന സേവനങ്ങളുടെ ഉല്‍പാദന അളവ് 6.2 എംഎംടിയുമാണ്.കമ്പനി ഓഹരി 2 ശതമാനം നേട്ടത്തില്‍ 1749 രൂപയില്‍ ക്ലോസ് ചെയ്തു.

X
Top