നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അദാനി എന്റര്‍പ്രൈസസ് എഫ്പിഒ ജനുവരി 27ന്

മുംബൈ: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഇഷ്യു ജനുവരി 27 ന് ആരംഭിച്ച് ജനുവരി 31 ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകരുടെ ലേലം ജനുവരി 25 നായിരിക്കും. ഭാഗികമായി പണമടച്ച് ഇഷ്യൂ ചെയ്യുന്ന ഓഹരികളില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും കിഴിവും ലഭ്യമാക്കും.

സമാഹരിക്കുന്ന തുകയില്‍ ഏകദേശം 10,869 കോടി രൂപ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍, വിമാനത്താവള സൗകര്യവികസനം, ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം എന്നിവയുടെ് മൂലധന ചെലവുകള്‍ക്കായി വിനിയോഗിക്കും. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ്, അദാനി റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ്, മുന്ദ്ര സോളാര്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ വായ്പ തിരിച്ചടവിനായി 4,165 കോടി രൂപ വകയിരുത്തുമെന്നും റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പറയുന്നു.2022 സെപ്തംബര്‍ വരെ അദാനി എന്റര്‍പ്രൈസസിന്റെ മൊത്തം കടം 40,023.50 കോടി രൂപയാണ്. .

യുഎഇയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (IHC), മറ്റ് സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ട്രാറ്റജിക് ഇക്വിറ്റി പങ്കാളികള്‍ ഇത്തവണ അവരുടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയേക്കാം. ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഫറീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ആക്‌സിസ് ക്യാപിറ്റല്‍, ഐഡിബിഐ ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, ഐഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, മോണാര്‍ക്ക് നെറ്റ്വര്‍ത്ത് ക്യാപിറ്റല്‍, എലാറ ക്യാപിറ്റല്‍ എന്നീ സ്ഥാപനങ്ങളാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.

X
Top