തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

എയർ വർക്‌സിൻ്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാൻ അദാനി ഡിഫൻസ്

മുംബൈ: അദാനി ഗ്രൂപ്പിന് കീഴിൽ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന അദാനി ഡിഫൻസ് ആൻ്റ് എയ്റോസ്പേസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർക്രാഫ്റ്റ് മെയിൻ്റനൻസ് റിപ്പയർ ആൻ്റ് ഓവർഹോൾ കമ്പനി എയർ വർക്സിനെ ഏറ്റെടുക്കും.

എയർ വർക്സിൻ്റെ 85.8 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഇരു കമ്പനികളും തമ്മിൽ ധാരണയായി. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിച്ച് മുന്നേറാനുള്ള നയങ്ങൾ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്ന സമയത്താണ് അദാനി ഗ്രൂപ്പിൻ്റെ ഈ ബിഗ് ഡീൽ യാഥാർത്ഥ്യമാകുന്നത്.

400 കോടി രൂപയുടെ ഇടപാടാണിത് എന്നാണ് വിവരം. ഇതിലൂടെ ഏവിയേഷൻ സേവന രംഗത്ത് അദാനി ഗ്രൂപ്പിന് കൂടുതൽ സ്വാധീനം ചെലുത്താനാവും. വിമാനങ്ങളുടെ മെയിൻ്റനൻസ്, ഇൻ്റീരിയർ മാറ്റം വരുത്തൽ, പെയിൻ്റിങ് ടക്കം പല സേവനങ്ങളും ഇനി അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനി വഴി നൽകും. ഇത്തരം സേവനങ്ങൾക്ക് പുറമെ ഇന്ത്യൻ നേവി, വ്യോമ സേനകൾക്കായി പല പദ്ധതികളും എയർ വർക്സ് നിലവിൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

അതേസമയം പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റത്തിന് സാധ്യത മുന്നിൽ കണ്ട് അദാനി ഗ്രൂപ്പ് ഒരു ബില്യൺ ഡോളർ ഈ രംഗത്തേക്കായി നേരത്തേ നീക്കിവച്ചതായാണ് മിൻ്റ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം പ്രതിരോധ രംഗത്ത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വളർത്തി രാജ്യത്തിൻ്റെ വരുമാനം വളർത്താനുള്ള ലക്ഷ്യങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത് അദാനി ഗ്രൂപ്പിനും നേട്ടമാകും.

X
Top