ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ദീര്‍ഘകാലത്തിന് ശേഷം ആദ്യമായി അദാനിയുടെ ആസ്തി 50 ബില്യണ്‍ ഡോളറിന് താഴെ

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തിനുശേഷം ആദ്യമായി ഗൗതം അദാനിയുടെ ആസ്തി തിങ്കളാഴ്ച, 50 ബില്യണില്‍ താഴെയായി കുറഞ്ഞു. ഇതോടെ ഫോര്‍ബ്‌സിന്റെയും ബ്ലുംബര്‍ഗിന്റെയും തത്സമയ ശതകോടീശ്വര പട്ടികയില്‍ ഇരുപത്തിയഞ്ചാമതെ സ്ഥാനത്തേക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. നടപ്പ് കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദാനി.

ഏഷ്യയില്‍ ഒന്നാം നമ്പറുകാരനായും വര്‍ഷത്തിന്റെ തുടക്കത്തില്‍ അദാനി മാറിയിരുന്നു. നിലവില്‍ ഏഷ്യയില്‍ നാലാം സ്ഥാനത്താണ് അദ്ദേഹമുള്ളത്.

നിലവില്‍ 48 ബില്യണ്‍ ഡോളര്‍ (ഇന്നലെ മുതല്‍ 2.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞു) ആണ് ആസ്തി. ഫോര്‍ബ്സ് പട്ടികയില്‍, അദാനി ഗ്രൂപ്പിന്റെ സ്ഥാപക-ചെയര്‍മാന്‍, ഏഷ്യക്കാരനായ ചൈനയുടെ ഷാങ് യിമിംഗ് (49.5 ബില്യണ്‍ ഡോളര്‍), യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഫില്‍ നൈറ്റ് ആന്‍ഡ് ഫാമിലി (47.4 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്ക് പിറകിലാണ്.

ബ്ലുംബര്‍ഗ് പട്ടികയില്‍ അമേരിക്കക്കാരനായ മൈക്കേല്‍ ഡെല്‍ (49.2 ബില്യണ്‍ ഡോളര്‍ ) ഫ്രാന്‍സിന്റെ അലൈന്‍ വെര്‍ത്തിമര്‍ (49 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്കിടയിലാണ് അദാനിയുടെ സ്ഥാനം. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 49.1 ബില്യണ്‍ ഡോളറാണ് ആസ്തി.

അമേരിക്കന്‍ ഷോര്‍ട്ടെസെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഇതാണ് അദാനിയുടെ ആസ്തികള്‍ ഇടിയാന്‍ പ്രധാന കാരണം.

X
Top