ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

6 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് അദാനി

അഹമ്മദാബാദ്: വേൾഡ് എക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗം ഇത്തവണ സ്വിറ്റസർലാന്റിലെ ദാവോസിൽ ആരംഭിച്ചു കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളും ബിസിനസ്സ് ലെജെന്റുകളും പങ്കെടുക്കുന്ന ഇവന്റിൽ ഓരോ രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയ്ക്ക് പ്രചോദനമേകുന്നു വമ്പൻ പ്രഖ്യാപനങ്ങളാണ് നടക്കാറുള്ളത്.

1971 മുതൽക്ക് ബിസിനസ്സ് വ്യക്തിത്വങ്ങൾ മാത്രം ചേർന്നൊരു യോഗമായാണ് വേൾഡ് എക്കണോമിക് ഫോറം ആരംഭിച്ചിരുന്നത്. എന്നാൽ ഇന്നതിന്റെ സാദ്ധ്യതകൾ ആഗോള തലത്തിലേക്ക് വളർന്നു. ഈ വർഷം ജനുവരി 19 മുതൽക്കാണ് ഇവന്റ് ആരംഭിച്ചത്. 23 വരെ തുടരുന്ന പരിപാടിയിൽ 350 ഓളം നേതാക്കന്മാരാണ് പങ്കെടുക്കുക.

എല്ലാ വർഷവും ജനുവരിയിലാണ് ഇവന്റ് നടത്തുക. 3000 ത്തോളം ബിസിനസ് പ്രതിനിധികളും ഇവിടെ എത്തുന്നു. അവരുടെ ബിസിനസുകളുടെ ഭാവി സാദ്ധ്യതകൾ പങ്കുവക്കുന്നു. അദാനി ഇത്തവണ 6 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരുന്ന ബിസിനസ് സാധ്യതകൾക്കാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.

ഏവിയേഷൻ, ക്ലീൻ എനർജി, അർബൻ ഇൻഫ്രാസ്‌ട്രെച്ചർ, ഡിജിറ്റൽ പ്ലേറ്റ്ഫോം, എന്നിങ്ങനെയുള്ള മേഖലയിലേക്കുള്ള നിക്ഷേപമാണ് നടത്താൻ ലക്ഷ്യമിടുന്നത്. ഇതിനായി മഹാരാഷ്ട്ര, ആസാം, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അസമിൽ, ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തെ കേന്ദ്രീകരിച്ച് വികസിപ്പിച്ച വ്യോമയാന, ബഹിരാകാശ എക്കോസിസ്റ്റത്തെ കുറിച്ച് ഗ്രൂപ്പ് വിശദീകരിച്ചു. 2025 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തത്. അടുത്ത മാസം ഇത് പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

റീട്ടെയിൽ ഇൻഫ്രാസ്ട്രച്ചർ, ഹോസ്പിറ്റാലിറ്റി, അത്യാധുനിക സൗകര്യത്തോടു കൂടിയ ഏവിയേഷൻ ട്രെയിനിങ് അക്കാഡമി തുടങ്ങിയ സൗകര്യങ്ങൾ അവതരിപ്പിക്കുന്നതോടെ വടക്കേ ഇന്ത്യയിലെ ഏവിയേഷൻ ഹബായി ഗുവാഹട്ടിയെ മാറ്റാൻ സാധിക്കുമെന്ന് അദാനി വ്യക്തമാക്കി.

വമ്പൻ പുനരുപയോഗ ഊർജ പദ്ധതിയും ആസാമിൽ നടപ്പിലാക്കുമെന്ന് അദാനി അറിയിച്ചു. കിർബി അംഗലോഗ്, ഡിമ ഹസാവോ ജില്ലകളിൽ 2700 മെഗാവാട്ടിന്റെ സോളാർ ശേഷിയുള്ള പദ്ധതിയാണ് നടപ്പിലാക്കുക.

പശ്ചിമ, വടക്കേ ഇന്ത്യയിൽ നിർമ്മാണ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനായി സിമന്റ് നിർമ്മാണ, ഗ്രൈൻഡിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നിക്ഷേപം നടത്തും.

മഹാരാഷ്ട്രയിൽ നഗരത്തിന്റെ പുനർവികസനം, ഡിജിറ്റൽ ഇൻഫ്രാസ്‌ട്രെച്ചർ, ഊർജ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള നിക്ഷേപമാണ് നടത്തുക. മുംബൈയിൽ നടപ്പാക്കാനിരിക്കുന്ന ധാരാവി പുനർ വികസന പദ്ധതി, പ്രവർത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, അനുബന്ധ ലോജിസ്റ്റിക്സ്, വാണിജ്യ, ഹോസ്പിറ്റാലിറ്റി മേഖലകൾ ഇതിനുദാഹരണമാണ്.

3000 മെഗാവാട്ടിന്റെ ശേഷിയുള്ള ഗ്രീൻ ഡാറ്റ സെന്റർ പാർക്കുകൾ, 8700 മെഗാ വാറ്റിന്റെ ഹൈഡ്രോ പവർ പദ്ധതികൾ, കോൾ ഗ്യാസിഫിക്കേഷൻ പ്രവർത്തനങ്ങൾ, സെമികണ്ടക്ടർ ഫസിലിറ്റികൾ മുതലായവയും മഹാരാഷ്ട്രയിൽ കൊണ്ടുവരുന്നതിനുള്ള നിക്ഷേപം നടത്തും.

കൂടാതെ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതിനാൽ ന്യൂക്ലിയർ പവർ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനും അദാനി ഗ്രൂപ്പ് മുൻകൈ എടുക്കും.

രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനും വിവിധ മേഖലകളിൽ ആഭ്യന്തരമായി തന്നെ സമ്പദ് വ്യവസ്ഥ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ഗ്രൂപ്പ് നടത്തുന്നത് എന്നും അദാനി വ്യക്തമാക്കി.

X
Top