Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയിൽ 5,500 കോടിയുടെ നിക്ഷേപം നടത്താൻ ആക്ടിസ്

ഡൽഹി: സുസ്ഥിര ഇൻഫ്രാസ്ട്രക്ചറിലെ ആഗോള നിക്ഷേപകരായ ആക്റ്റിസ്, ഇന്ത്യയിലെ ലൈഫ് സയൻസിനും അനുബന്ധ മേഖലകൾക്കും റിയൽ എസ്റ്റേറ്റ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്റെ പ്ലാറ്റ്‌ഫോമിന് കീഴിൽ ആസ്തികൾ നിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഏകദേശം 5,500 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. സമീപകാലത്ത് നടത്തിയ ആർഎക്സ് പ്രൊപ്പല്ലന്റിന്റെ ഏറ്റെടുക്കലോടെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപക സ്ഥാപനം തങ്ങളുടെ ലൈഫ് സയൻസ് റിയൽറ്റി പോർട്ട്‌ഫോളിയോ വികസിപ്പിക്കാൻ നോക്കുകയാണ്. കൂടാതെ സ്ഥാപനം കൂടുതൽ ഏറ്റെടുക്കലുകൾക്ക് ഒരുങ്ങുന്നതായാണ് ലഭിക്കുന്ന വിവരം.

ഇന്ത്യയുടെ ലൈഫ് സയൻസ് മേഖലയ്ക്ക് ഈ ദശകത്തിൽ വലിയ വളർച്ചാ സാധ്യതകളുണ്ടെന്ന് ആക്ടിസ് അറിയിച്ചു. കമ്പനികളുടെ റിസർച്ച് & ഡെവലപ്‌മെന്റ് (ആർ ആൻഡ് ഡി) ലാബുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കും റിയൽ എസ്റ്റേറ്റ് പാട്ടത്തിന് നൽകുന്ന പ്ലാറ്റ്‌ഫോം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിലവിലെ 1 ദശലക്ഷം ചതുരശ്ര അടിയിൽ നിന്ന് 6 ദശലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കാൻ പദ്ധതിയിടുന്നു. കമ്പനിക്ക് ഇതിനകം സാന്നിധ്യമുള്ള മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കൂടുതൽ വളരാൻ തങ്ങൾ ഉദ്ദേശിക്കുന്നതായി ആക്ടിസ്  അറിയിച്ചു.

സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് അസറ്റുകൾ ലക്ഷ്യമിട്ട് ഒരു ബൈ ആൻഡ് ബിൽഡ് പ്രോഗ്രാമിലൂടെ ലൈഫ് സയൻസ് വിഭാഗത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തങ്ങൾ പദ്ധതിയിടുന്നതായി ഇന്ത്യയിലെ ആക്റ്റിസ് മേധാവിയായ ആശിഷ് സിംഗ് പറഞ്ഞു. 

X
Top