മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുകഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപഇന്ത്യ-മലേഷ്യ വ്യാപാരം ഇനി രൂപയില്‍ തീര്‍പ്പാക്കാംപ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍ – മന്ത്രി രാജ്‌നാഥ് സിംഗ്ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ ധനകമ്മി 14.54 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 83 ശതമാനം

300 മെഗാവാട്ട് സോളാർ പദ്ധതി കമ്മീഷൻ ചെയ്‌ത്‌ എസിഎംഇ സോളാർ

ഡൽഹി: മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിക്കുള്ള (എംഎസ്ഇഡിസിഎൽ) 300 മെഗാവാട്ട് സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്തതായി അറിയിച്ച് ഗുരുഗ്രാം ആസ്ഥാനമായുള്ള പുനരുപയോഗ ഊർജ കമ്പനിയായ എസിഎംഇ സോളാർ. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ബാദിസീദ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പദ്ധതി മഹാരാഷ്ട്രയിലേക്ക് വൈദ്യുതി എത്തിക്കും. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഒറ്റ-ലൊക്കേഷൻ പദ്ധതിയാണിതെന്നും, എല്ലാ വെല്ലുവിളികളയേയും അതിജീവിച്ച് ലഭ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യാൻ തങ്ങൾക്ക് കഴിഞ്ഞെന്നും എസിഎംഇ സോളാർ അറിയിച്ചു.
ഇതിന് പുറമെ, 1,750 മെഗാവാട്ടിന്റെ മറ്റൊരു സോളാർ പദ്ധതി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് എസിഎംഇ സോളാർ. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവയുടെ ഉൽപാദനത്തിലേക്ക് എസിഎംഇ ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തന സാന്നിധ്യം വൈവിധ്യവത്കരിച്ചിട്ടുണ്ട്.

X
Top