ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കായി 52,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എസിഎംഇ ക്ലീൻടെക്

ബാംഗ്ലൂർ: മംഗളൂരുവിൽ 52,000 കോടി രൂപയുടെ മുതൽ മുടക്കിൽ ഹൈഡ്രജൻ, അമോണിയ പ്ലാന്റ് സ്ഥാപിക്കാൻ കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ച് ഗുഡ്ഗാവ് ആസ്ഥാനമായുള്ള എസിഎംഇ ക്ലീൻടെക് സൊല്യൂഷൻസ്. ഈ പദ്ധതിക്കായി അടുത്ത അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം നടത്തുമെന്നും, ഇതിലൂടെ 1,800 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അറിയിച്ചു. ധാരണാപത്രം അനുസരിച്ച് കമ്പനി ആദ്യ ഘട്ടത്തിൽ 5,300 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 46,565 കോടി രൂപയും നിക്ഷേപിക്കും.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ സാന്നിധ്യത്തിൽ വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ വി രമണ റെഡ്ഡിയും എസിഎംഇ ക്ലീൻടെക് സൊല്യൂഷൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സന്ദീപ് കശ്യപും കരാറിൽ ഒപ്പുവച്ചു. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ആവശ്യമായ അനുമതികൾ, രജിസ്ട്രേഷനുകൾ, അംഗീകാരങ്ങൾ, ക്ലിയറൻസുകൾ, ഇൻസെന്റീവുകൾ എന്നിവ ലഭിക്കുന്നതിന് കർണാടക സർക്കാർ എസിഎംഇയെ സഹായിക്കുമെന്ന് ധാരണാപത്രത്തിൽ പറയുന്നു. പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രമുഖ കമ്പനിയാണ് എസിഎംഇ ക്ലീൻടെക് സൊല്യൂഷൻസ് ലിമിറ്റഡ്.

X
Top