കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

ആക്‌സെഞ്ചർ സൊല്യൂഷൻസിന് 4,246 കോടിയുടെ ലാഭം

മുംബൈ: 2022 സാമ്പത്തിക വർഷത്തിൽ 56 ശതമാനം വർദ്ധനവോടെ 4,246 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി കമ്പ്യൂട്ടർ, കൺസൾട്ടിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു കമ്പനിയായ ആക്‌സെഞ്ചർ സൊല്യൂഷൻസ് ലിമിറ്റഡ്.

പ്രസ്തുത കാലയളവിലെ കമ്പനിയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 44 ശതമാനം വർധിച്ച് 47,919 കോടി രൂപയായി ഉയർന്നു. അതേസമയം 42,070 കോടി രൂപയാണ് ഈ കാലയളവിലെ കമ്പനിയുടെ മൊത്തം ചെലവ്.

കൂടാതെ കമ്പനിയുടെ ആസ്തി മുൻ വർഷത്തെ 5,000 കോടിയിൽ നിന്ന് 6,266 കോടി രൂപയായി ഉയർന്നതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ ഡാറ്റ കാണിക്കുന്നു. ഒപ്പം നടപ്പ് സാമ്പത്തിക വർഷം ഒരു ഓഹരിക്ക് 17 രൂപ ലാഭവിഹിതം കമ്പനി ശുപാർശ ചെയ്തിട്ടുണ്ട്.

X
Top