നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഐപിഒ വഴി 78 കോടി സ്വരൂപിക്കാൻ ആക്‌സന്റ് മൈക്രോസെൽ

മുംബൈ: സെല്ലുലോസ് അടിസ്ഥാനമാക്കിയുള്ള എക്‌സിപിയന്റുകൾ ഉത്പാദിപ്പിക്കുന്ന ആക്‌സന്റ് മൈക്രോസെൽ ഇഷ്യൂ ഡിസംബർ 8-ന് ആരംഭിക്കും. ഇഷ്യൂ വഴി 56 ലക്ഷം ഓഹരികൾ നൽകി 78.40 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഇഷ്യൂ ഡിസംബർ 12-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 13-ന് പൂർത്തിയാവും. ഓഹരികൾ 15-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 133 -140 രൂപയാണ്. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 140,000 രൂപയാണ്.

വസന്ത് വാദിലാൽ പട്ടേൽ, ഘനശ്യാം അർജൻഭായ് പട്ടേൽ, നിതിൻ ജസ്വന്ത്ഭായ് പട്ടേൽ, വിനോദ്ഭായ് മണിഭായ് പട്ടേൽ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ക്രോസ്കാർമെല്ലോസ് സോഡിയം (സിസിഎസ്), സോഡിയം സ്റ്റാർച്ച് ഗ്ലൈക്കലേറ്റ്, കാർബോക്സിമെതൈൽസെല്ലുലോസ് (സിഎംസി) എന്നിവ നിർമ്മിക്കുന്നതിനായി നവഗം ഖേഡയിൽ പുതിയ നിർമാണ യൂണിറ്റ് നിർമിക്കുന്നതിനും പൊതു കോർപ്പറേറ്റ് ചെലവുകളും ഇഷ്യൂ തുക ഉപയോഗിക്കും.

കോർപ്പറേറ്റ് കാപിറ്റൽ വെഞ്ചേഴ്‌സാണ് ഇഷ്യൂന്റെ ലീഡ് മാനേജർ, കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.

2012 ഏപ്രിൽ 10-ന് സ്ഥാപിതമായ ആക്‌സന്റ് മൈക്രോസെൽ ലിമിറ്റഡ്, പ്രധാനമായും ഫാർമസ്യൂട്ടിക്കൽ, ന്യൂട്രാസ്യൂട്ടിക്കൽ, ഫുഡ്, കോസ്‌മെറ്റിക്, തുടങ്ങിയ വ്യവസായങ്ങൾക്ക് ഉയർന്ന നിലവാരമുള്ള സെല്ലുലോസ് അടിസ്ഥാനമാക്കിയുള്ള എക്‌സിപിയന്റുകൾ ഉത്പാദിപ്പിക്കുന്നു.

അഹമ്മദാബാദിലെ പിരാന റോഡിലും ബറൂച്ചിലെ ദഹേജ് എസ്ഇഇസിലും കമ്പനി രണ്ട് നിർമ്മാണ യൂണിറ്റുകളുണ്ട്.

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് പുറമെ യുഎസ്എ, കാനഡ, ജർമ്മനി, യുകെ, ജപ്പാൻ, ചൈന, ഓസ്‌ട്രേലിയ, കൊറിയ, നെതർലാൻഡ്‌സ്, തുർക്കി, വിയറ്റ്‌നാം, ഇറ്റലി, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ഫ്രാൻസ്, തായ്‌ലൻഡ്, ന്യൂസിലാൻഡ്, ബ്രസീൽ, റഷ്യ, മെക്സിക്കോ, ചിലി, സിംബാബ്‌വെ, ഡെന്മാർക്ക്, ഗ്രീസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 45-ലധികം രാജ്യങ്ങളിലെക്കും കമ്പനി സേവനം നൽകുന്നു.

X
Top