
മുംബൈ: എച്ച്‌ഡിഎഫ്‌സി ലൈഫിലെ കമ്പനിയുടെ ഏകദേശം 2 ശതമാനം ഓഹരി വിറ്റ് യുകെയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ അബ്രദ്ൻ (മുമ്പ് സ്റ്റാൻഡേർഡ് ലൈഫ്). ഓഹരി വില്പനയോടെ എച്ച്‌ഡിഎഫ്‌സി ലൈഫിലെ അവരുടെ ഓഹരി പങ്കാളിത്തം മുമ്പത്തെ 3.7 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറഞ്ഞു.
ബുധനാഴ്ച്ച കമ്പനിയുടെ ഓഹരികൾ 1.61 ശതമാനത്തിന്റെ നഷ്ടത്തിൽ 577 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വിപണി വിലയിൽ കമ്പനിയുടെ മൂല്യം 1.24 ലക്ഷം കോടി രൂപയാണ്. നിർദിഷ്ട ഓഹരി വിൽപനയിലൂടെ അബ്രദ്ൻ 2,500 കോടി രൂപ സമാഹരിച്ചു.
എച്ച്‌ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ സംയുക്ത സംരംഭ പങ്കാളിയായിരുന്ന സ്റ്റാൻഡേർഡ് ലൈഫിന് എച്ച്‌ഡിഎഫ്‌സിയിൽ 9.3 ശതമാനം ഓഹരി നിക്ഷേപം ഉണ്ടായിരുന്നു. എന്നാൽ 2013-ൽ സ്റ്റാൻഡേർഡ് ലൈഫ് എച്ച്‌ഡിഎഫ്‌സിയിലെ അവരുടെ ഓഹരികൾ വിറ്റഴിച്ചു.






